10 June Thursday

ഓസ്‌ട്രേലിയന്‍ വോളിബോളില്‍ പുതിയൊരു മലയാളി സാന്നിധ്യം കൂടി

എബി പൊയ്ക്കാട്ടില്‍Updated: Thursday Jun 10, 2021

കാന്‍ബറ> ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് അഭിമാനമായി  എസിടി യു 19 സ്റ്റേറ്റ് വോളിബോള്‍ ടീമില്‍ സെലക്ഷന്‍ നേടിയിരിക്കുകയാണ് അലന്‍ വില്‍സെന്റ് എന്ന കൊച്ചു മിടുക്കന്‍. ഈ വരുന്ന ഓഗസ്റ്റില്‍ 16 വയസ്സ് പൂര്‍ത്തീകരിക്കാന്‍  നില്‍ക്കെയാണ് അലന്‍ യു 19 ടീമില്‍ ഇടം നേടിയിരിക്കുന്നത്.

 പിതാവിനും കൂട്ടുകാര്‍ക്കുമൊപ്പം വോളിബോള്‍ കളിയിലേക്ക് കടന്നുവന്ന അലന്‍ മലയാളി ക്ലബ്ബായ ക്യാന്‍ബെറ സ്ട്രൈക്കേഴ്സിലൂടെയാണ് ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വോളിബോള്‍ താരങ്ങളായ വിപിന്‍ എം ജോര്‍ജ്ജ്, കിഷോര്‍ കുമാര്‍ എന്നിവര്‍ 2018 ല്‍ ക്യാന്‍ബെറയില്‍ കളിക്കാന്‍ വന്നതും അവരുടെ പ്രോത്സാഹനവുമാണ് അലന് വോളിബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രചോദനമായത്.

കാന്‍ബറയില്‍ താമസിക്കുന്ന  കോഴിക്കോട് തോട്ടുമുക്കം സ്വദേശി മങ്ങാട്ടില്‍ വിന്‍സന്റ് ജേക്കബ്, ജൂഡിറ്റ് ഫെര്‍ണണ്ടസ് ദമ്പതികളുടെ മകനാണ് മൂന്നു മക്കളില്‍ മൂത്തമകനാണ് അലന്‍.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top