10 June Thursday

കുഴല്‍പ്പണം: ഉല്ലാസ് ബാബുവിനെ അന്വേഷകസംഘം ചോദ്യം ചെയ്യാന്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021

തൃശൂര്‍> തെരഞ്ഞെടുപ്പിനെന്ന പേരില്‍ കുഴല്‍പ്പണമിറക്കിയ കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും വടക്കാഞ്ചേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ഉല്ലാസ് ബാബുവിനെ അന്വേഷകസംഘം ചോദ്യംചെയ്യാന്‍ തുടങ്ങി.

കുഴല്‍പണം കടത്തിയ ധര്‍മരാജന്റെ മൊഴി പ്രകാരമാണ് ഉല്ലാസ് ബാബുവിനെ വിളിപ്പിച്ചത്.  വ്യാഴാഴ്ച  തൃശൂര്‍ പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യല്‍. പകല്‍  പതിനൊന്നരയോടെയാണ് ഉല്ലാസ് ബാബു എത്തിയത്.  

 ഉല്ലാസ് ബാബു തൃശൂര്‍ നഗരത്തില്‍ നടത്തുന്ന  ഹോട്ടല്‍ വാടകയിലെ കുടിശികയില്‍ 50 ലക്ഷം രൂപ ഏപ്രില്‍ മാസത്തില്‍ നല്‍കിയിട്ടുണ്ട്. പണം കുടിശിഖയായതിനെ തുടര്‍ന്ന് ഹോട്ടലിലേക്ക് മാര്‍ച്ച് ഉള്‍പ്പടെ തെരഞ്ഞെടുപ്പുകാലത്ത് പ്രഖ്യാപിച്ചിരുന്നു. കുടിശിഖയില്‍ ഒരു ഗഡു നല്‍കാമെന്ന വ്യവസ്ഥയിലാണ് സമരം മാറ്റിയത്. പിന്നീട് പണം  നല്‍കി.    ഈ പണം കുഴല്‍പണമാണെന്ന്   ധര്‍മരാജന്‍   കൈമാറിയതാണെന്നും ആരോപണമുയര്‍ന്നിരുന്നു.  തൃശൂരിലെ ലോഡ്ജ് മുറിയില്‍ ധര്‍മരാജനൊപ്പം  ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതായും സൂചന ലഭിച്ചു.   ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷകസംഘത്തിനും വിവരം ലഭിച്ചു. ഇതേതുടര്‍ന്നാണ് ഉല്ലാസ് ബാബുവിനെ വിളിപ്പിച്ചത്.  



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top