10 June Thursday

അഞ്ച് വയസ്സുകാരി മരുഭൂമിയിൽ 
ദാഹിച്ചുമരിച്ചു ; നിർജലീകരണം 
മൂലം അബോധാവസ്ഥയിലായ 
മുത്തശ്ശി 
ആശുപത്രിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021


ജോധ്പുര്‍
രാജസ്ഥാനില്‍ ബന്ധുവീട്ടിലേക്കുള്ള യാത്രയ്‌ക്കിടെ മരുഭൂമിയിൽ ദാഹജലം കിട്ടാതെ അഞ്ച് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച ജലോര്‍ ജില്ലയിലെ റാണിവാഡയിലാണ് മനുഷ്യമനഃസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. ​​ഗ്രാമത്തില്‍നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള ബന്ധുവീട്ടിലേക്ക് മുത്തശ്ശിയോടൊപ്പം പോയ മഞ്ചു എന്ന ബാലികയാണ് മരിച്ചത്.

നിർജലീകരണം കാരണം അബോധാവസ്ഥയിലായ  മുത്തശ്ശി സുഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാഹിച്ചപ്പോള്‍ വെള്ളത്തിനായി അന്വേഷിച്ചെങ്കിലും മനുഷ്യവാസമില്ലാത്ത മരുഭൂമി ആയതിനാല്‍ ലഭിച്ചില്ല. സ്ഥലത്തെത്തിയ ആട്ടിടയന്മാരാണ് ഇവരെ കണ്ടെത്തി പൊലീസില്‍ അറിയിച്ചത്.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണുയരുന്നത്. സ്വന്തം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാതെ മുഖ്യമന്ത്രി അശോക് ​ഗലോട്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര ജലശക്തി മന്ത്രി ​ഗജേന്ദ്ര സിങ് കുറ്റപ്പെടുത്തി. ​ജലജീവന്‍ മിഷന്‍ വഴി ലഭിക്കുന്ന തുക സംസ്ഥാനം ഉപയോ​ഗിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി നിരവധി കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും ട്വീറ്റ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top