09 June Wednesday

പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021

ചണ്ഡിഗഢ്> ഹരിയാനയില്‍ 12 വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ തടയാന്‍ ശ്രമിച്ചതിന് 24 കാരനെ കുത്തിക്കൊന്നു. ബോക്‌സറായ കാമേഷിനെയാണ് തിങ്കളാഴ്ച രാത്രി കുത്തികൊലപ്പെടുത്തിയത്.
റോത്തക്കിലെ റസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം.

മരിച്ച കാമേഷ് മുമ്പ് മോഡലിങ്ങ്, അഭിനയ രംഗത്തുമുണ്ടായിരുന്നു.'കത്തിയെടുത്ത പ്രതി കാമേഷിനെ നിരവധി തവണ കുത്തുകയായിരുന്നു. റോത്തക്കിലെ പി.ജി.ഐ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു' -റോത്തക്ക് ഡി.എസ്.പി ഖോരഗ്പാല്‍ പറഞ്ഞു

തേജ് കോളനിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കാമേഷ്. ഇതിനിടെ യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍ പെടുകയും കാമേഷ് യുവാവിനെ താക്കീത് ചെയ്യുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രതി കത്തിയെടുത്ത് കുത്തുകയായിരുന്നു.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top