CinemaLatest NewsNews

‘ഫോറൻസിക്’ ഹിന്ദി പതിപ്പ്: യുട്യൂബിൽ 4 കോടിയിലേറെ കാഴ്ചക്കാർ

കൊച്ചി: ടൊവിനോ തോമസ് നായകനായെത്തിയ ചിത്രമാണ് ‘ഫോറൻസിക്’. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പരിഭാഷാ യൂട്യൂബിലും ടെലിവിഷനിലും മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. മെയ് 8 മുതല്‍ 24 വരെയുള്ള ആഴ്ചയില്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഹിന്ദി ചിത്രങ്ങളുടെ ബാര്‍ക് റേറ്റിംഗില്‍ രണ്ടാംസ്ഥാനത്താണ് ഫോറന്‍സിക് എന്നാണ് റിപ്പോർട്ട്. സീ സിനിമയില്‍ സംപ്രേഷണം ചെയ്ത ചിത്രത്തിന് ലഭിച്ച സ്കോര്‍ 5459 ആണ്.

അതേസമയം യുട്യൂബില്‍ എത്തിയിട്ടുള്ള ഫോറന്‍സിക് ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം മെയ് 14ന് എത്തിയ ചിത്രത്തിന് ഇതുവരെ ലഭിച്ച കാഴ്ചകള്‍ നാല് കോടിക്ക് മുകളിലാണ്.

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണു നായിക. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button