09 June Wednesday

പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കൽ: ഉത്തരവ്‌ വിശദമാക്കണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021

കൊച്ചി> പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബറിൽ ഉത്തരവ് പുറപ്പെടുവിച്ചത് എന്തടിസ്ഥാനത്തിലെന്ന് വിശദീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം. ഉത്തരവ് നിയമപരമല്ലന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് പി ഗോപിനാഥിൻ്റെ നിർദ്ദേശം.

നിയമപരമല്ലാത്ത ഉത്തരവ് പുറപ്പെട്ടുവിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് പിൻവലിച്ചതായി സർക്കാർ അറിയിച്ചു.

ഉത്തരവിൻ്റെ വെളിച്ചത്തിൽ ഈട്ടിമരം വെട്ടിയെന്നും ആദ്യം വനം വകുപ്പും വില്ലേജ് ഓഫിസറും അനുമതി നൽകിയെങ്കിലും പിന്നീട് മുറിച്ചിട്ട മരങ്ങൾ കണ്ടു കെട്ടാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നുവെന്നും പരാതിപ്പെട്ട് കാസർകോട് നെട്ടിഗെ സ്വദേശി ലിസമ്മ ജേക്കബ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

ഹർജിക്കാരിക്കെതിരായ തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി വനംവകുപ്പിന് നിർദ്ദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top