09 June Wednesday

കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ ക്രമക്കേട് : വിജിലന്‍സ് അന്വേഷണത്തിന് അനുമതി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021

തിരുവനന്തപുരം> കെഎസ്ആര്‍ടിസിയില്‍ 100.75 കോടിയുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു.ഫണ്ട് മാനേജ്‌മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതല്‍ തുടങ്ങിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 കെഎസ്ആര്‍ടിസിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് കണ്ടെത്തിയിട്ടുണ്ട് . അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് വീഴ്ചയുള്ളതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട് . ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു , വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിക്കു ശുപാര്‍ശ ചെയ്യുകയായിരുന്നു .

യുഡിഎഫ്  ഭരണ കാലത്ത് 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട് ഉണ്ടായിരിക്കുന്നത് . കെ.എസ്.ആര്‍.ടി.സി തങ്ങളുടെ ബാങ്ക് ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നതാണ് ആരോപണം . രേഖകള്‍ സൂക്ഷിക്കാതെ ഫണ്ട് മാനേജ്‌മെന്റില്‍ ഉദ്യോഗസ്ഥര്‍ ആശയകുഴപ്പം സൃഷ്ടിച്ചുവെന്ന് കെഎസ്ആര്‍ടിസി ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു  

ക്രമക്കേടിന്റെ കാരണക്കാരായ ഉദ്യോഗസ്ഥരെയും ഈ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു . ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇപ്പോഴും സര്‍വ്വീസില്‍ ഉണ്ട് . ഒരാള്‍ പിരിഞ്ഞ് പോവുകയും മറ്റ് രണ്ട് പേര്‍ മറ്റ് വകുപ്പുകളില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ എത്തിയവരുമാണ് . സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരേണ്ട ഉദ്യേഗസ്ഥര്‍ക്കുണ്ടായ വീഴ്ച ഗുരുതരമുള്ളതാണെന്ന് അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു .

 ധനകാര്യ ദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അന്വേണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി ശുപാര്‍ശ ചെയ്തത് .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top