KeralaNattuvarthaLatest NewsNews

യുവതിയെ ശുചി മുറി പോലുമില്ലാത്ത സ്വന്തം മുറിയിൽ വീട്ടുകാർ അറിയാതെ 10 വർഷം താമസിപ്പിച്ച് യുവാവ്

യുവാവിന്റെ സഹോദരിയോ അച്ഛനോ അമ്മയോ ഇത്തരത്തിൽ ഒരാരാളുടെ സാന്നിധ്യം ആ വീട്ടിൽ അറിഞ്ഞിട്ടേയില്ല

പാലക്കാട്: 10 വര്‍ഷം മുൻപ് കാണാതായ പതിനെട്ടുകാരിയെ ഒടുവിൽ കണ്ടെത്തിയത് യുവാവിന്റെ മുറിക്കുള്ളിൽ നിന്ന്. നാടും വീടും ഒരുപോലെ എഴുതിത്തള്ളിയ ഒരു കേസിനാണ് ഇവിടെ അന്ത്യമായിരിക്കുന്നത്. സ്വന്തം വീടിന് തൊട്ടടുത്തു തന്നെ പെൺകുട്ടി പത്തുവർഷത്തോളം മുറിയിൽ പൂട്ടിയിട്ട നിലയിൽ ജീവിച്ചിട്ടും യുവാവിന്റെ വീട്ടുകാർ പോലും ഇതറിഞ്ഞില്ല എന്നതാണ് അത്ഭുതം. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഇത്രകാലവും പുറത്തിറങ്ങാതെ ആ മുറിയ്ക്കുള്ളിൽ യുവതി ജീവിച്ചത്.

Also Read:അ​സ്ഥി നി​മ​ജ്ജ​ന​ത്തി​നും ശ്ര​ദ്ധാ​ഞ്​​ജ​ലി​ക്കും സ്​​പീ​ഡ്​ പോ​സ്​​റ്റ്:​ വെട്ടിലായി തപാല്‍ വകുപ്പ്

മൂന്നു മാസം മുന്‍പ്‌ യുവതിയെ വീട്ടിലെ മുറിയില്‍ ഒളിപ്പിച്ച യുവാവിനെ കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു യുവതിയുടെ ഒളിവു ജീവിതവും പുറത്തറിഞ്ഞത്. പത്തുവർഷം വീട്ടിൽ താമസിപ്പിച്ചിട്ടും യുവാവിന്റെ സഹോദരിയോ അച്ഛനോ അമ്മയോ ഇത്തരത്തിൽ ഒരാരാളുടെ സാന്നിധ്യം ആ വീട്ടിൽ അറിഞ്ഞിട്ടേയില്ല.

പാലക്കാട് അയിലൂര്‍ കാരക്കാട്ട് പറമ്പിലാണു സംഭവം. 2010 ഫെബ്രുവരി രണ്ടു മുതല്‍ യുവതിയെ കാണാനില്ലെന്നു വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മൂന്നു മാസം മുന്‍പു വരെ യുവാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ജീവിതം. വീട്ടുകാര്‍ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു. പുറത്തിറങ്ങുമ്പോഴെല്ലാം യുവാവ് മുറി പൂട്ടിയിട്ടു.

മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. ഒടുവിൽ യുവാവിന്റെ തിരോധാനമാണ് പെൺകുട്ടിയിലേക്കുള്ള അന്വേഷണത്തിന് വഴിവച്ചത്.

shortlink

Related Articles

Post Your Comments


Back to top button