09 June Wednesday

സുരേന്ദ്രനെ ചൊല്ലി 
കോഴിക്കോട്ട്‌ തർക്കം ; സംസ്ഥാന ജനറൽ സെക്രട്ടറി ഇറങ്ങിപ്പോയി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021


കോഴിക്കോട്
സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ പിന്തുണയ്‌ക്കുന്നതിനെച്ചൊല്ലി ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം. അബ്‌കാരിയായ ധർമരാജനെ സംരക്ഷിക്കുന്ന നിലപാടിലും വിമർശനമുണ്ടായി. ചൊവ്വാഴ്‌ച രാവിലെ ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു തർക്കമുയർന്നത്‌.

സുരേന്ദ്രനും ഔദ്യോഗിക പക്ഷത്തിനുമെതിരെ പി കെ കൃഷ്‌ണദാസ്‌ വിഭാഗക്കാരാണ്‌ വിമർശനമുതിർത്തത്‌. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. പി സുധീർ, ജനറൽ സെക്രട്ടറി എം മോഹനൻ, ഉത്തരമേഖലാ സെക്രട്ടറി പി ജിജേന്ദ്രൻ എന്നിവർ സുരേന്ദ്രന്റെ ഒറ്റയാൻ ശൈലിയാണ്‌ പാർടിയെ പ്രതിസന്ധിയിലാക്കിയതെന്ന്‌ പറഞ്ഞു. കോഴിക്കോട്ടുകാർക്കെല്ലാം ‘നന്നായി’ അറിയാവുന്ന ധർമരാജനെ ചുമതല ഏൽപ്പിച്ചവരാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ ഉത്തരവാദിയെന്നും ചൂണ്ടിക്കാട്ടി. ഇതോടെ മറുപക്ഷത്തെ സി ബാലസോമൻ, അജയ്‌ നെല്ലിക്കോട്‌, കെ പി വിപിൻ എന്നിവർ എതിർത്തു. സുരേന്ദ്രനെ ന്യായീകരിച്ച ഇവർ  ജില്ലാ നേതൃത്വം പ്രതിസന്ധിഘട്ടത്തിൽ സംസ്ഥാന പ്രസിഡന്റിനെ പിന്തുണയ്‌ക്കാതെ ആക്ഷേപ പ്രചാരകരായെന്ന്‌ കുറ്റപ്പെടുത്തി. 

ബഹളം രൂക്ഷമായതോടെ സുരേന്ദ്രൻ പക്ഷക്കാരനായ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ യോഗത്തിൽനിന്ന്‌ വിട്ടുപോയി. അതേസമയം ദേശീയ സമിതി അംഗം പി കെ  കൃഷ്‌ണദാസും സംസ്ഥാന വക്താവ്‌ അഡ്വ. ബി ഗോപാലകൃഷ്‌ണനും യോഗത്തിൽ  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top