തിരുവനന്തപുരം
സാമൂഹ്യ സുരക്ഷാ–- ക്ഷേമ പെൻഷനുകൾക്കുള്ള കേന്ദ്രവിഹിതം തുച്ഛം. മേയിലെ കണക്ക് പ്രകാരം 47,72,279 സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 6,51,572 ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കളും ഉൾപ്പെടെ 54,23,851 പേർക്ക് പെൻഷൻ നൽകുന്നുണ്ട്. വാർധക്യ പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ ലഭിക്കുന്ന ബിപിഎൽ വിഭാഗത്തിലുള്ള 6,88,329 ഗുണഭോക്താക്കൾക്കുമാത്രമേ കേന്ദ്രവിഹിതം ലഭിക്കുന്നുള്ളൂവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. എം മുകേഷ്, കെ യു ജനീഷ്കുമാർ, ദലീമ ജോജോ, എം വിജിൻ എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..