09 June Wednesday

ഗാന്ധിയുടെ പേരക്കുട്ടിയുടെ മകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ 7 വര്‍ഷം തടവ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021


​ജോഹന്നാസ്ബര്‍​ഗ്
പണംതട്ടിപ്പുകേസില്‍ മഹാത്മാ​ഗാന്ധിയുടെ  ചെറുമകളും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഇള ​ഗാന്ധിയുടെ മകള്‍ ആശിഷ് ലത റാം​ഗോബി(56)ന് ഏഴുവര്‍ഷം തടവ് വിധിച്ച് ദക്ഷിണാഫ്രിക്കന്‍ കോടതി. 60ലക്ഷം റാന്‍ഡ് ( ഏകദേശം 322 കോടി രൂപ) തട്ടിച്ചു എന്നാരോപിച്ച് എസ് മഹാരാജ് എന്ന വ്യാപാരി 2015ല്‍ നല്‍കിയ കേസില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് ഡല്‍ബന്‍ കോടതി കണ്ടെത്തി.

ദക്ഷിണാഫ്രിക്കയിലെ  ആശുപത്രികള്‍ക്കായി കിടക്കവിരിപ്പും മറ്റും ഇറക്കുമതി ചെയ്യാനുള്ള വ്യാജ ടെന്‍ഡര്‍ കാണിച്ച് ഇറക്കുമതി തീരുവ നല്‍കാനും മറ്റുമെന്ന പേരില്‍ പണംതട്ടിയെന്നാണ് പരാതി. ഇവര്‍ വ്യാജ ഇന്‍വോയ്സും ശബ്ദ സന്ദേശങ്ങളും മറ്റും നിക്ഷേപകര്‍ക്ക് നല്‍കിയെന്നും തെളിഞ്ഞു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍ വയലന്‍സ് എന്ന സന്നദ്ധസംഘടന ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. മഹാത്മാ​ഗാന്ധിയുടെ മകന്‍ മണിലാല്‍ ​ഗാന്ധിയുടെ മകളാണ് ഇള​ഗാന്ധി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top