09 June Wednesday

ഫിഫ വിലക്ക് നീക്കാൻ ബ്ലാസ്റ്റേഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021


കൊച്ചി
കേരള ബ്ലാസ്റ്റേഴ്സിന് ഫിഫ ഏർപ്പെടുത്തിയ കളിക്കാരുടെ ട്രാൻസ്ഫർ വിലക്ക് ഒഴിവാക്കാൻ നടപടി തുടങ്ങിയതായി ക്ലബ് അറിയിച്ചു. മുമ്പ് ടീമിലുണ്ടായിരുന്ന സ്ലോവേനിയൻ താരം മാറ്റെജ് പൊപ്ലാറ്റിനിക്കിന്റെ പരാതിയിലാണ് രാജ്യാന്തര ഫുട്ബോൾ സംഘടന വിലക്ക് ഏർപ്പെടുത്തിയത്. കരാറിൽ പറഞ്ഞ മുഴുവൻ തുകയും നൽകിയില്ലെന്ന് പരാതിയിലുണ്ട്. നിലവിൽ സ്കോട്ടിഷ് ക്ലബ്ബിലാണ് കളിക്കുന്നത്.

നിരോധം നീക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തതായി ക്ലബ് അറിയിച്ചു. കളിക്കാരുടെ മാറ്റത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതിയ താരങ്ങളെ എടുക്കാനും പുതിയ സീസണിന് ഒരുങ്ങാനും നിരോധം ബാധിക്കില്ലെന്ന് ക്ലബ് അറിയിച്ചു.  ഈസ്റ്റ് ബംഗാളിനും സമാനമായ വിലക്കുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top