09 June Wednesday

തിക്താനുഭവങ്ങൾ ഓർമിപ്പിച്ച്‌ മുല്ലപ്പള്ളി ; കരുതലോടെ ‘സന്തോഷം’ അഭിനയിച്ച്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021

അപമാനിച്ച് പടിയിറക്കിയ മുല്ലപ്പള്ളി കെപിസിസി ഓഫീസിൽ നിന്ന് നിറകണ്ണുകളോടെ വീട്ടിലേക്ക് മടങ്ങുന്നു


തിരുവനന്തപുരം
കേരളത്തിലെ ഗ്രൂപ്പ്‌ മാനേജർമാരെ വകവയ്‌ക്കാതെ രാഹുൽ ഗാന്ധി പുതിയ കെപിസിസി അധ്യക്ഷനായി സുധാകരനെ പ്രഖ്യാപിച്ചതിൽ കരുതലോടെ പ്രതികരിച്ച്‌ നേതാക്കൾ.

ബഹുഭൂരിപക്ഷം നേതാക്കളും ‘എല്ലാവിധ ആശംസകളും’മാത്രം നേർന്നപ്പോൾ പടിയിറങ്ങുന്ന മുല്ലപ്പള്ളി തന്റെ തിക്താനുഭവത്തിന്റെ ചരിത്രംകൂടി  ഓർമിപ്പിച്ചു. ‘സന്തോഷത്തോടെ പടിയിറങ്ങുകയാണ്‌. തന്നെ ഇതൊന്നും ബാധിക്കില്ല. രാജ്യത്തെ ഏറ്റവും നല്ല യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എന്ന്‌ രാജീവ്‌ഗാന്ധി അഭിനന്ദിച്ചതിന്റെ അഞ്ചാം ദിവസം പടിയിറക്കപ്പെട്ടയാളാണ്‌ താൻ ’ എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

ആദ്യം ഫെയ്‌സ്‌ബുക്‌ പോസ്റ്റിൽ ആശംസ ഒതുക്കിയ രമേശ്‌ ചെന്നിത്തല സന്ധ്യയോടെ ചാനൽ ക്യാമറകൾക്കുമുന്നിലും ‘ആശംസ’ ആവർത്തിച്ചു. ‘ഞങ്ങളാരും ഒരഭിപ്രായവും പറയാത്ത സ്ഥിതിയിലാണ്‌ ഹൈക്കമാൻഡ്‌ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്‌. അത്‌ അംഗീകരിക്കുന്നു’ –- എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പരസ്യമായി ഒരു അതൃപ്തിയും പ്രകടിപ്പിക്കേണ്ടെന്ന ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരമെന്നറിയുന്നു, കെ സി ജോസഫ്‌ അനുകൂലമായി പ്രതികരിച്ചു. മുതിർന്ന നേതാക്കൾ സുധാകരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തുകയും ചെയ്‌തു.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top