09 June Wednesday
ഇതിൽ 25 ലക്ഷം രൂപ സി കെ ജാനുവിന് കെെമാറി , ജില്ലാ ജനറൽ സെക്രട്ടറിയ്‌ക്കും പങ്ക്‌

ബിജെപി കുഴൽപ്പണം : ഒരു കോടി വയനാട്ടിലെത്തിച്ചത്‌ 
സ്‌റ്റെപ്പിനിയുടെ അടിയിലൊളിപ്പിച്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021

കൽപ്പറ്റ

വയനാട്ടിലും കുഴൽപ്പണമെത്തിച്ചതായി ബിജെപി പ്രവർത്തകന്റെ രഹസ്യ വെളിപ്പെടുത്തൽ. മാർച്ച് 24ന്  കാസർകോട്‌ കരന്തക്കാട് ബിജെപി ഓഫീസിൽനിന്ന്‌ ഒരുകോടി അഞ്ചുലക്ഷംരൂപ ബത്തേരിയിലെത്തിച്ചെന്നാണ്‌ വെളിപ്പെടുത്തൽ.

കെ സുരേന്ദ്രനോട്‌ അടുപ്പമുള്ള ജില്ലാ ജനറൽ സെക്രട്ടറിയും മറ്റൊരു പ്രവർത്തകനുമാണ് ഇന്നോവ കാറിന്റെ  സ്‌റ്റെപ്പിനി ടയറിന്റെ അടിയിലൊളിപ്പിച്ച്‌  കുഴൽപ്പണം  കടത്തിയത്. ജനറൽ സെക്രട്ടറിയുടെ വീട്ടിൽതന്നെ പണം സൂക്ഷിച്ചു. ഇതിൽ 25 ലക്ഷം രൂപ കോട്ടക്കുന്ന്‌ മണിമല റസിഡൻസിയിൽവച്ച്‌ സി കെ ജാനുവിന് കെെമാറി.  സി കെ ജാനുവിന്‌ ബിജെപി അധ്യക്ഷൻ 10 ലക്ഷം രൂപ നൽകിയെന്ന വെളിപ്പെടുത്തലിന്‌ പിന്നാലെ ഉയർന്ന പുതിയ വിവാദം  പാർടിയെ കൂടുതൽ  പ്രതിരോധത്തിലാക്കി. 

കടത്തിയ കുഴൽപ്പണം വീതംവയ്‌ക്കുന്നതിലെ തർക്കം തെരഞ്ഞെടുപ്പിനിടെ സംഘർഷത്തിൽ കലാശിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിന്‌ മുമ്പിൽവച്ച്‌ ജനറൽ സെക്രട്ടറിയെ യുവമോർച്ച ജില്ലാ പ്രസിഡന്റും  ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റും ചേർന്ന്‌ കൈയേറ്റം ചെയ്യുകവരെയുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top