08 June Tuesday

70 ശതമാനം പേർക്കും 
ഈ വര്‍ഷം വാക്സിൻ: ചൈന

വെബ് ഡെസ്‌ക്‌Updated: Tuesday Jun 8, 2021


ബീജിങ്‌
കോവിഡ് വാക്സിനേഷന്റെ വന്‍മതില്‍ പണിയാന്‍ ചൈന. വർഷാവസാനത്തോടെ രാജ്യത്തെ 70 ശതമാനത്തിനും വാക്സിൻ ലഭ്യമാക്കുമെന്ന്‌ ചൈന. ഇതുവരെ  76.3 കോടി ഡോസ് വാക്സിൻ കുത്തിവച്ചു. കോവിഡ് റിപ്പോര്‍ച്ച് ചെയ്ത 2019 ഡിസംബറിനു ശേഷം ഇതുവരെ ചൈനയില്‍ രോ​ഗബാധിതരായത് 91,248 പേര്‍. മരിച്ചത് 4636 പേര്‍.

വീണ്ടും പ്രാദേശിക വ്യാപനം റിപ്പോർട്ട്‌ ചെയ്തത്‌ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ ഇനിയും ഗൗരവമായി തുടരേണ്ടതിന്റെ സൂചനയാണെന്ന് ദേശീയ ആരോഗ്യ കമീഷൻ ഉപാധ്യക്ഷൻ സെങ്‌ യിക്സിൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top