
ന്യൂഡൽഹി : കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാൻ ട്വിറ്റർ വഴങ്ങിയതായി റിപ്പോർട്ട്. സർക്കാർ നയം അംഗീകരിക്കാമെന്നും ഇതിന് കൂടതൽ സമയം വേണമെന്നും ട്വിറ്റർ അറിയിച്ചതായാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ സർക്കാരുമായുള്ള ക്രിയാത്മക ചർച്ചകൾ തുടരുമെന്നും ട്വിറ്റർ വക്താവ് അറിയിച്ചു.
ഐ.ടി ഭേദഗതി നിയമം നടപ്പിലാക്കാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ട്വിറ്ററിന് നോട്ടിസ് അയച്ചിരുന്നു. ഐ.ടി.ഭേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കിൽ ട്വിറ്ററിന്റെ ഇന്റർ മീഡിയേറ്ററി അവകാശം പിൻവലിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇതിന് മറുപടിയായാണ് ട്വിറ്ററിന്റെ പുതിയ നിലപാട്.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐ.ടി നിയമം നടപ്പിലാക്കാന്‍ വാട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി മാർച്ച് 25 അർധരാത്രിയാണ് അവസാനിച്ചത്.
Post Your Comments