ന്യൂഡൽഹി
കര്‍ഷകരോഷത്തിനുമുന്നില്‍ മുട്ടുമടക്കി ഹരിയാന സര്‍ക്കാര്‍. സംസ്ഥാനവ്യാപകമായി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനുകള്‍ ഉപരോധിച്ചതോടെ കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റുചെയ്ത രവി ആസാദ്, വികാസ് സിസർ എന്നീ കര്‍ഷകനേതാക്കളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫത്തേഹാബാദിലെ തൊഹാന സ്‌റ്റേഷനുമുന്നിൽ നടക്കുന്ന സമരത്തിൽ ആയിരങ്ങൾ പങ്കുചേർന്നു. സ്‌റ്റേഷനു മുന്നിൽ പന്തൽ കെട്ടിയാണ് സ്‌ത്രീകൾ അടക്കം ധർണ നടത്തിയത്.
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനും സമാനമായി ഉപരോധിച്ചു. നേതാക്കളെ പൊലീസ് വിട്ടയയ്ക്കുംവരെ പ്രക്ഷോഭം തുടര്‍ന്നു. അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, സഹ ഭാരവാഹികളായ ഇന്ദർജിത് സിങ്, സുമിത് ദല്ലാൽ, ജഗ്‌തർ സിങ്, സംയുക്ത മോർച്ച നേതാക്കളായ യോഗേന്ദ്ര യാദവ്, രാകേഷ് ടിക്കായത്, ഗുർണാംസിങ് ചഡൂനി, ജോഗീന്ദർസിങ് ഉഗ്രഹാൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..