08 June Tuesday

മുട്ടില്‍ മരം മുറി: പൊലീസ് പരിശോധന ഊര്‍ജിതം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 8, 2021

കല്‍പ്പറ്റ> വയനാട്ടിലെ വിവാദമായ മുട്ടില്‍ മരംമുറിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. മരം മുറി നടന്ന പ്രദേശങ്ങളില്‍ ബത്തേരി ഡിവൈഎസ്പി,  വി വി ബേബിയുടെ നേതൃത്വത്തിലുള്ള  22 അംഗ അന്വേഷകസംഘം   പരിശോധന  തുടങ്ങി.

മുറിച്ച മരങ്ങളുടെ മഹസര്‍ തയ്യാറാക്കി വരുന്നു.  100ന് മുകളില്‍ മരങ്ങള്‍ മുറിച്ചതായി കരുതുന്നതായി ഡിവൈഎസ്പി   വി വി ബെന്നി പറഞ്ഞു. കര്‍ഷകരെ നേരില്‍ കണ്ട് തെളിവ് ശേഖരിക്കും.  എറണാകുളം ജില്ലയില്‍ നിന്നും പിടികൂടിയത് ഇവിടെ നിന്ന് മുറിച്ച് മാറ്റിയ തടികളാണാ എന്നത് കണ്ടെത്തണം.

 ആദിവാസികളെ വഞ്ചിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. വനം, റവന്യു വകുപ്പുകളുടെ അന്വേഷണത്തിന് പുറമേയാണ് പൊലീസ് അന്വേഷണം. വൈത്തിരി തഹസില്‍ദാരുടെ പരാതിയില്‍ മീനങ്ങാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത ഈട്ടി ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചതിന് വാഴവറ്റ മൂങ്ങനാനിയില്‍ റോജി അഗസ്റ്റിയന്‍ ഉള്‍പ്പെടെ 68 പേര്‍ക്കെതിരെയാണ് കേസ്.

മുട്ടില്‍ സൗത്ത് വില്ലേജ് പരിധിയിലെ ഭൂമിയില്‍നിന്നാണ് അനധികൃതമായി  ഈട്ടിയുള്‍പ്പെടെയുള്ള വന്‍മരങ്ങള്‍ മുറിച്ചുമാറ്റിയത്. 2020 നവംബര്‍ മുതലായിരുന്നു മരംമുറി. 42 ഇടങ്ങളിലായി 505 ക്യുബിക് മീറ്റര്‍ മരങ്ങളാണ് മുറിച്ചത്.  ഇതിന് 15 കോടിയോളം വിലവരും.

സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത മരങ്ങളായിരുന്നു ഇതിലധികവും. മുറിച്ചുകടത്തിയ 13.3 ക്യുബിക് മീറ്റര്‍ മരം എറണാകുളത്തുനിന്ന് വനംവകുപ്പ് പിടികൂടി. ആദിവാസികളുള്‍പ്പെടെയുള്ളവരെ കബളിപ്പിച്ചാണ് വ്യാപാരികള്‍ മരം വാങ്ങിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top