08 June Tuesday

ഡോ. വി ശിവദാസനും ജോൺ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 8, 2021

ഡോ വി ശിവദാസനും ജോൺ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്യുന്നു


ന്യൂഡൽഹി> രാജ്യസഭാ എം പിമാരായി , ഡോ വി ശിവദാസനും  ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ  ചേംബറില്‍ വച്ചാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌.

പോരാട്ട ഭൂമികകളെ ത്രസിപ്പിച്ച സമരാനുഭവങ്ങളുടെ ഉൾക്കരുത്തുമായാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസൻ രാജ്യസഭയിലേക്ക് എത്തുന്നത്. പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ ശിവദാസൻ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുവരെയായി. രാജ്യത്തെ മൂന്ന് സംസ്ഥാനത്ത്‌ തടവിലിടപ്പെട്ട വിദ്യാർഥി നേതാവാണ് ശിവദാസൻ.

കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യ മാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന്റെ സൗമ്യസുപരിചിത മുഖമാണ്‌ രാജ്യസഭയിലേക്ക്‌ എത്തുന്ന ജോൺ ബ്രിട്ടാസ്‌. ഇരുപത്തിരണ്ടാം വയസ്സിൽ ദേശാഭിമാനി ലേഖകനായി ഡൽഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം റിപ്പോർട്ട്‌ ചെയ്തത് രാജ്യസഭയാണ്.

അതേസമയം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, അബ്ദുള്‍ വഹാബ് ഇന്ന് എം പിയായി സത്യപ്രതിജ്ഞ ചെയ്യില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top