08 June Tuesday

തങ്ങളെക്കുറിച്ച് ചോദ്യം പാടില്ല ; ചോദ്യോത്തരം 
ബഹിഷ്‌കരിച്ച് 
പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 8, 2021


തിരുവനന്തപുരം
ദുരന്തകാല ഇടപെടലിലെ ജനവിരുദ്ധത തുറന്നുകാണിച്ചപ്പോൾ ബഹിഷ്‌കരണവുമായി പ്രതിപക്ഷം. ഓഖി, നിപാ, പ്രളയം, കോവിഡ്‌ പ്രതിസന്ധിയിൽ സർക്കാർ നടത്തിയ അതിജീവനശ്രമ‍‍ത്തെ തടസ്സപ്പെടുത്തിയ പ്രതിപക്ഷ സമീപനം ഭരണപക്ഷം തുറന്നുകാട്ടിയപ്പോഴാണ്‌ ചോദ്യോത്തരം ബഹിഷ്‌കരിച്ചത്‌.

ചോദ്യോത്തരവേള തുടങ്ങിയപ്പോൾ, പ്രതിപക്ഷത്തെ പരാമർശിക്കുന്ന ചോദ്യം പിൻവലിക്കണമെന്ന്‌ ക്രമപ്രശ്‌നത്തിലൂടെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉന്നയിച്ചു. ഇത് പരിശോധിക്കാമെന്നും ചോദ്യം ഉന്നയിച്ച അംഗം എഴുതി തന്നാൽ മാത്രമേ ചോദ്യം പിൻവലിക്കാൻ കഴിയൂവെന്നും സ്‌പീക്കർ വ്യക്തമാക്കി. സഭയിലെത്തിയ ചോദ്യം പിൻവലിക്കാനാകില്ലെന്നും സ്‌പീക്കർ വ്യക്തമാക്കി. ഇതേത്തുടർന്ന്‌ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top