COVID 19KeralaNattuvarthaLatest NewsNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെ എസ് ആർ ടി സി ദീർഘദൂര സർവ്വീസുകൾ ആരംഭിക്കാൻ സാധ്യത

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികൾക്കിടയിൽ നിർത്തിവച്ചിരുന്ന കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കൂടുതല്‍ ഉള്ള റൂട്ടുകളിലാവും സര്‍വ്വീസ് നടത്തുക. ഇരുന്നുമാത്രം യാത്ര ചെയ്യാനാണ് അനുമതി. യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടുള്ള യാത്രയ്ക്കാണ് അനുമതിയുള്ളത്.

Also Read:എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി: സംശയവുമായി രാഹുൽ ഗാന്ധി

ഇന്നലത്തെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സർവ്വീസുകൾ പുനരാരംഭിക്കാനുള്ള നടപടികള്‍ ആലോചിച്ചിട്ടുള്ളത്. ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തേണ്ടതെന്ന് സംബന്ധിച്ച്‌ ചാര്‍ട്ട് തയ്യാറാക്കി വരികയാണെന്ന് സിഎംഡി ബിജുപ്രഭാകര്‍ പറഞ്ഞു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ ഇളവുകള്‍ സംബന്ധിച്ച്‌ ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഇതില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ സര്‍വീസ് നാളെ മുതല്‍ നടത്താനുള്ള തീരുമാനം കെഎസ്‌ആര്‍ടിസി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button