Latest NewsNewsIndia

ഞാൻ ഇന്ത്യയിൽ കാല് കുത്തുമ്പോള്‍ കോവിഡ്​ വ്യാപനം അവസാനിക്കും: നിത്യാനന്ദ

കോവിഡിനെ തുടർന്ന് സ്വന്തം രാജ്യമായി പ്രഖ്യാപിച്ച ‘കൈലാസ’യിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഭക്തർക്ക് പ്രവേശാനുമതി നിഷേധിച്ചിരുന്നു

ന്യൂഡൽഹി : താന്‍ ഇന്ത്യയില്‍ കാല് കുത്തുമ്പോള്‍ മാത്രമേ രാജ്യം കോവിഡ് മുക്തമാവൂ എന്ന് വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിലാണ് നിത്യാനന്ദ ഇക്കാര്യം പറയുന്നത്.

വീഡിയോയിൽ നിത്യാനന്ദയുടെ ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തോട് ഇന്ത്യയിൽ എന്ന് കോവിഡ് തീരുമെന്ന് ചോദിക്കുന്നു. അതിന് മറുപടിയായി ‘അമ്മാൻ’ ദേവി തന്റെ ആത്മീയ ശരീരത്തിൽ പ്രവേശിച്ചുവെന്നും താൻ ഇന്ത്യയിൽ കാല് കുത്തിയാൽ മാത്രമേ കോവിഡ് ഇന്ത്യയിൽ നിന്ന് മാറുകയുള്ളൂവെന്നും പറയുന്നു.

Read Also  :  കപ്പ സ്പിരിറ്റാക്കാമെന്ന് ധനമന്ത്രി: കിറ്റിനൊപ്പം നല്‍കാമെന്ന് ഹോര്‍ട്ടി കോര്‍പ്പ്

ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്വന്തം രാജ്യമായി പ്രഖ്യാപിച്ച ‘കൈലാസ’യിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഭക്തർക്ക് പ്രവേശാനുമതി നിഷേധിച്ചെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു. ‘കൈലാസ’ എന്ന പേരില്‍ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ്‌ വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂർണ ഭരണമുള്ള രാജ്യമായാണ്‌ കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button