KeralaLatest NewsNews

വൈദ്യുതി ബിൽ അടയ്ക്കാൻ പോലും വകയില്ല: സംസ്ഥാനത്തെ ക്ഷേത്രങ്ങൾ പ്രതിസന്ധിയിൽ

ലോക്ക് ഡൗണിന് മുൻപ് വരെ നല്ലൊരു തുക മിച്ചം വന്നിരുന്ന ക്ഷേത്രങ്ങളിൽ കഴിഞ്ഞ കുറേക്കാലമായി കാൽക്കാശിന് പോലും വരുമാനമില്ല

തിരുവനന്തപുരം : കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ രണ്ടാം തരംഗം വ്യാപിച്ചതോടെ സംസ്ഥാനത്തെ ക്ഷേത്രങ്ങൾ വീണ്ടും പ്രതിസന്ധിയിൽ. പല ക്ഷേത്രങ്ങളിലും വൈദ്യുതി ബിൽ അടയ്ക്കാൻ പോലും വകയില്ലെന്ന് റിപ്പോർട്ട്.

നീക്കിയിരിപ്പിൽ നിന്ന് നിത്യ ചെലവുകൾ നിർവഹിച്ചിരുന്ന ക്ഷേത്രങ്ങളിൽ അത് തീർന്നതോടെ ഭരണസമിതി അംഗങ്ങളുടെയും വിശ്വാസികളുടെയും ഔദാര്യത്തിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.ദേവസ്വം ബോർഡ്‌, സ്വകാര്യ ട്രസ്റ്റുകാർ, കരക്കാർ, കുടുംബക്കാർ എന്നിവരുടെ വകയായി ചെറുതും വലുതുമായി അയ്യായിരത്തിലധികം ക്ഷേത്രങ്ങളാണ് ജില്ലയിലുള്ളത്.

ലോക്ക് ഡൗണിന് മുൻപ് വരെ നല്ലൊരു തുക മിച്ചം വന്നിരുന്ന ക്ഷേത്രങ്ങളിൽ കഴിഞ്ഞ കുറേക്കാലമായി കാൽക്കാശിന് പോലും വരുമാനമില്ല. കോവിഡ് ഭീതിയിൽ ഭക്തരുടെ വരവ് കുറഞ്ഞതാണ് വരുമാനത്തെ ബാധിച്ചത്. വിഷു ഉൾപ്പെടെ നിരവധി വിശേഷ ദിനങ്ങളിൽ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ നിയന്ത്രണങ്ങളായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button