ലോർഡ്സ്
ഇംഗ്ലണ്ട് -ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ. 273 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അഞ്ചാംദിനം മൂന്നിന് 170ൽ അവസാനിപ്പിച്ചു. ഒന്നാം ഇന്നിങ്സിൽ ഇരട്ടസെഞ്ചുറി നേടിയ കിവീസ് താരം ഡെവൻ കൊൺവേ കളിയിലെ താരമായി. ഈ ഓപ്പണറുടെ അരങ്ങേറ്റക്കളിയാണിത്. രണ്ടു മത്സരപരമ്പരയിലെ അവസാനകളി വ്യാഴാഴ്ചയാണ്.
സ്കോർ: ന്യൂസിലൻഡ് 378, 6-169 ഡി, ഇംഗ്ലണ്ട് 275, 3-170.
കളിയുടെ മൂന്നാംദിനം മഴയെടുത്തിരുന്നു. ഇതാണ് സമനിലയിലേക്ക് നീളാൻ കാരണമായത്. രണ്ടാം ഇന്നിങ്സിൽ 60 റണ്ണുമായി പുറത്താകാതെ നിന്ന ഡോമിനിക് സിബ്ലിയാണ് ഇംഗ്ലണ്ടിനെ കാത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..