08 June Tuesday

യുവതിക്ക്‌ ഫ്‌ളാറ്റിൽ പീഡനം: പ്രതിക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ , മുൻക്കൂർ ജാമ്യാപേക്ഷ ഇന്ന്‌ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 8, 2021

പ്രതി മാർട്ടിൻ ജോസഫ്‌, യുവതിക്കേറ്റ മർദ്ദനത്തിന്റെ പാടുകൾ


കൊച്ചി> യുവതിയെ കൊച്ചിയിലെ  തടങ്കലിലാക്കി പീഡിപ്പിച്ച കേസിൽ പ്രതിക്കായി പൊലീസ്‌ അന്വേഷണം ഊർജ്ജിതമാക്കി. കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ  തൃശൂർ സ്വദേശി മാർട്ടിൻ ജോസഫ്‌ പുലിക്കോട്ടിലിനെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ ഇറക്കി. . യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ്‌ നേരത്തെ കേസെടുത്തിട്ടുള്ളത്‌. അന്വേഷണത്തിന്‌ പ്രത്യേകസംഘത്തേയും ചുമതലപ്പെടുത്തി. ബലാത്ംേഗമടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.

ഇരുപത്തിരണ്ട് ദിവസം കൊച്ചി മറൈൻ ഡ്രൈവിലെ  ഫ്‌ളാറ്റിൽ തടങ്കലിലാക്കി  ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്നവീഡിയോ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. യുവതിയിൽനിന്ന്‌  5 ലക്ഷം രൂപ വാങ്ങിയതായും പരാതിയിലുണ്ട്‌. ഫ്‌ളാറ്റിൽനിന്ന്‌ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൂട്ടിയിട്ട്‌ മർദ്ദിക്കുകയായിരുന്നു. ശരീരത്തിൽ പൊളളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തു. 22 ദിവസങ്ങൾക്ക്‌ശേഷം യുവതി ഒരുവിധം ഫ്‌ളാറ്റിൽനിന്ന്‌ രക്ഷപ്പെടുകയായിരുന്നു.

ഒരുവർഷമായി യുവതിയും  മാർട്ടിനും ഒരുമിച്ച്‌  കൊച്ചിയിലെ ഫ്‌ളാറ്റിലാണ്‌ താമസം. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ്‌ ശാരീരിക പീഡനത്തിലേക്ക്‌ നയിച്ചതെന്ന്‌ പൊലീസ്‌ പറയുന്നു. എറണാക്കുളം മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ 2020 ഫെബ്രുവരി മുതലാണ്‌ പീഡനം നടന്നത്‌.


സിഐക്ക്‌ വനിതാ കമ്മീഷന്റെ താക്കീത്‌.
അതിക്രൂരമായി പീഡനത്തിനിരയായ യുവതി പരാതി നൽകി നാലുമാസമായിട്ടും പ്രതയെ പിടികൂടാത്ത പൊലീസ്‌ നടപടിയെ വനിതാകമ്മീഷൻ അപലപിച്ചു. ചെയർപേഴ്‌സൻ എം സി ജോസഫൈൻ സിഐയെ ഫോണിൽവിളിച്ച്‌ താക്കീത്‌ നൽകി.  പ്രതിയെ ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്നും നിർദ്ദേശിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top