07 June Monday

ബിജെപി സംരക്ഷിക്കുന്ന ധര്‍മരാജന്‍ സ്പിരിറ്റ് കേസില്‍ ജയിലില്‍ കിടന്നയാള്‍; നേതാക്കളുടെ ദല്ലാള്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 7, 2021

തൃശൂര്‍  > കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന നേതാക്കളടക്കം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ധര്‍മരാജന്‍ സ്പിരിറ്റ് കടത്ത് കേസിലടക്കം ശിക്ഷിക്കപ്പെട്ടയാള്‍. സുല്‍ത്താന്‍ ബത്തേരി, പന്നിയങ്കര പൊലീസ് സ്റ്റേഷനുകളില്‍ ധര്‍മരാജന്റെ പേരില്‍ നിരവധി കേസുകളുമുണ്ട്. പന്നിയങ്കര കേസില്‍ ധര്‍മരാജന്‍ 70 ദിവസത്തോളം ജയിലില്‍ കിടന്നിട്ടുമുണ്ട്. പിന്നീട് ഹൈക്കോടതി ജാമ്യം അവനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. അറിയപ്പെടുന്ന ഒരു അബ്കാരി കൂടിയാണ് ധര്‍മ്മരാജന്‍ എന്നാണ് വിവരം.

കുഴല്‍പ്പണക്കേസില്‍ മുഖ്യസൂത്രധാരനാണ് ധര്‍മരാജന്‍. എന്നാല്‍ ഇയാള്‍ വാദിമാത്രമാണെന്നും ബിജെപിക്കാരനായിതിനാല്‍ വേട്ടയാടുകയാണെന്നുമാണ് തുടക്കം മുതല്‍ ബിജെപി നേതാക്കള്‍ ന്യായീകരിക്കുന്നത്.  ബിജെപി നേതാക്കളുടെ ശതകോടികളുടെ ഇടപാടുകളില്‍ ഇടനിലക്കാരനാണ് ധര്‍മരാജനെന്നാണ് സൂചന. അദാനി ഗ്രൂപ്പിന്റെ  തുറമുഖ നിര്‍മാണ പദ്ധതിയുടെ ഉപകരാര്‍ ഉറപ്പിച്ചതും ധര്‍മരാജനാണ്. അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പാറക്കല്ല് എത്തിക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായുള്ള   കടലാസ് കമ്പനിയുടെ പേരില്‍ മൂന്ന് കോടി രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top