07 June Monday

ബിജെപിക്കാരുടെ കേസുകളൊക്കെ പിന്‍വലിച്ചത് ആരാണ്? ഒത്തുതീര്‍പ്പിന്റെ വിദഗ്ധരെ നാടിന് അറിയാം; സതീശന് എണ്ണിയെണ്ണി മറുപടി നല്‍കി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 7, 2021

തിരുവനന്തപുരം > ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണക്കേസില്‍ ഒത്തുതീര്‍പ്പ് നടക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒത്തുതീര്‍പ്പുകളുടെ വിദഗ്ധര്‍ ആരാണെന്ന് നാടിന് നല്ലപോലെ അറിയാമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.. പ്രവീണ്‍ തൊഗാഡിയക്കെതിരെ ചാര്‍ജ് ചെയ്തിരുന്ന കേസ് പിന്‍വലിച്ചത് ആരാണ്? തിരുവനന്തപുരം എംജി കോളേജില്‍ പൊലീസിനെ അക്രമിച്ച എബിവിപിക്കാരെ സംരക്ഷിക്കാന്‍ ആ കേസ് തന്നെ ഇല്ലാതാക്കിയത് ആരായിരുന്നു?  അതുകൊണ്ട് ഒത്തുതീര്‍പ്പിന്റെ പട്ടം ചേരുക യുഡിഎഫിനാണ്. പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് നിയമപ്രകാരം കൃത്യമായി അന്വേഷിക്കുന്നുണ്ട്. അതില്‍ കുറ്റവാളികളെ കണ്ടെത്തുക തന്നെ ചെയ്യും- മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെതിരായ കേസുകളില്‍ ഒത്തുതീര്‍പ്പ് നടന്നുവെന്നും അതിന്റെ തെളിവുണ്ടെന്നുമായിരുന്നു സതീശന്റെ മറുപടി. എന്നാല്‍ കാത്തുനില്‍ക്കാതെ തെളിവ് പുറത്തുവിടാന്‍ മുഖ്യമന്ത്രി വെല്ലുവിളിച്ചു. 'നിങ്ങളുടെ കളരിയില്‍ നിന്നല്ല ഞങ്ങള്‍ വന്നത്. നിങ്ങള്‍ പലതും ആഗ്രഹിച്ചുകാണും. അതിലൊന്നും ഞങ്ങള്‍ക്ക് ആശങ്കയില്ല. നിങ്ങളുടെ കയ്യില്‍ ഞങ്ങള്‍ക്കെതിരായി എന്തെല്ലാമുണ്ടോ അതെല്ലാം എടുത്തുവെച്ചോളൂ'-മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top