07 June Monday

ചാനല്‍ ചര്‍ച്ചകളിൽ സജീവമായ ബിജെപി സംസ്ഥാന നേതാവിന് പ്രവര്‍ത്തകരുടെ അടി

വെബ് ഡെസ്‌ക്‌Updated: Monday Jun 7, 2021

തൃശൂർ > കുഴൽപ്പണക്കേസ് കത്തി നിൽക്കുന്ന തൃശൂരിൽ ബിജെപി സംസ്ഥാന നേതാവിന് പ്രവര്‍ത്തകരുടെ അടി കിട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയൽ ജില്ലയിൽ നിന്നും എത്തി താമസിച്ചിരുന്ന നേതാവിനാണ് മർദനമേറ്റത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ്‌ മടങ്ങിയെങ്കിലും താമസിച്ച സ്ഥലം വിട്ടു നൽകിയിരുന്നില്ല. ഇവിടെ ശനിയാഴ്ച എത്തിയപ്പോഴാണ് മർദനമേറ്റത്. ചാനൽ ചർച്ചകളിൽ സജീവമാണ് നേതാവ്.

ബിജെപി ജനപ്രതിനിധിയുടെ ഭർത്താവും കൂട്ടാളികളുമാണ് മർദിച്ചതിന് പിന്നിൽ. താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മർദനം. രക്ഷപ്പെടാനായി നേതാവ് വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ വിരൽ കുടുങ്ങി ഒരാൾക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പിനു ശേഷവും ഇയാളുടെ തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനെതിരെ പാർടി പ്രവർത്തകരിൽ അതൃപ്തിയുണ്ടായിരുന്നു. ഇരു കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top