07 June Monday

വാക്‌സിൻ എവിടെ? ഉത്തരം തരും ഫൈൻഡ്‌ മൈ വാക്‌സിൻ ; മൊബൈൽ ആപ്പുമായി അഞ്ച്‌ സുഹൃത്തുക്കൾ

ശ്രീരാജ്‌ ഓണക്കൂർUpdated: Monday Jun 7, 2021


കൊച്ചി
കോവിഡ്‌ വാക്സിൻ എപ്പോൾ കിട്ടും, എവിടെ കിട്ടും... ഇപ്പോൾ എല്ലാവരുടെയും സംശയമാണിത്‌. കേന്ദ്ര സർക്കാരിന്റെ കോവിൻ വെബ്സൈറ്റിൽ കയറാതെതന്നെ വാക്‌സിൻ ലഭ്യത നേരിട്ടറിയിക്കുന്ന മൊബൈൽ ആപ്പുമായി അഞ്ച്‌ സുഹൃത്തുക്കൾ. ഗൂഗിൾ പ്ലേസ്‌റ്റോറിൽ ലഭ്യമായ ഫൈൻഡ്‌ മൈ വാക്‌സിൻ  (findmyvaccine) എന്ന ആപ്പ്‌ അടുത്തുള്ള സെന്ററുകളിലെ വാക്സിൻ ലഭ്യത നോട്ടിഫിക്കേഷൻ വഴി അറിയിക്കും.

ആപ്പ്‌ ഇൻസ്‌റ്റാൾ ചെയ്‌തശേഷം പിൻകോഡ്, ജില്ല എന്നിവയിൽ ഏതെങ്കിലും തെരഞ്ഞെടുത്ത് ഇതിലുള്ള ബെൽ ഐക്കൺ ക്ലിക് ചെയ്ത് സബ്സ്‌ക്രൈബ്‌ ചെയ്യാം. പിൻകോഡുള്ള പ്രദേശത്തോ ജില്ലയിലോ വാക്‌സിൻ ലഭ്യമായ സെന്ററുകളുടെ ലിസ്റ്റ്‌ ആപ്പ്‌ നോട്ടിഫിക്കേഷനായി അയച്ചുതരും. ഇതിൽ ഫസ്‌റ്റ്‌ ഡോസ്‌, സെക്കൻഡ്‌ ഡോസ്‌, കോവാക്‌സിൻ, കോവിഷീൽഡ്‌ എന്നിവ വേർതിരിച്ച്‌ കണ്ടെത്താം. വയസ്സ്‌ തിരിച്ചും വിവരങ്ങളറിയാം. കാശ്‌ മുടക്കി ലഭിക്കുന്ന വാക്‌സിനേഷന്റെ വിവരങ്ങളും ആപ്പ്‌ നൽകും. വാക്‌സിൻ ലഭ്യതാ വിവരങ്ങൾ അറിഞ്ഞാൽ ഒഴിവുള്ള സ്ലോട്ടുകൾ കോവിൻ ആപ്പിൽ കയറി ബുക്ക്‌ ചെയ്യാം.

സുഹൃത്തുക്കളും കോട്ടയം സ്വദേശികളുമായ ശരത്‌ മോഹൻ, എൻ എം ജോഫി, എസ്‌ അർജുൻ, വയനാട്‌ സ്വദേശി സി ആർ അരുൺ, പത്തനംതിട്ട സ്വദേശി ബിബിൻ എബ്രഹാം എന്നിവർ ചേർന്നാണ്‌ ആപ്പ്‌ വികസിപ്പിച്ചത്‌. എല്ലാവരും ഐടിക്കാരാണ്‌. സൗജന്യമായാണ് ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ഇൻസ്റ്റാൾ ചെയ്യുന്നവരുടെ വിവരം ആവശ്യപ്പെടുന്നില്ലെന്നതാണ്‌ ആപ്പിന്റെ പ്രത്യേകത. https://fmvaccine.in/എന്നതാണ്‌ ലിങ്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top