07 June Monday

മരണഗ്രൂപ്പിൽ ആര്‌?

വെബ് ഡെസ്‌ക്‌Updated: Monday Jun 7, 2021

നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ, 
ലോക ജേതാക്കളായ ഫ്രാൻസ്‌, മുൻ ചാമ്പ്യൻമാരായ 
ജർമനി ടീമുകളാണ്‌ ഗ്രൂപ്പ്‌ എഫിൽ. കൂട്ടിന്‌ ഹംഗറിയും.

ജർമനി
യോഗ്യതാ ഘട്ടത്തിൽ 7 ജയം, 1 തോൽവി. ടോപ്‌ സ്‌കോറർ: സെർജി നാബ്രി (8 ഗോൾ).മികച്ച പ്രകടനം: ചാമ്പ്യൻമാർ (1972, 1980, 1996). 2016ലെ പ്രകടനം: സെമി, ഫ്രാൻസിനോട്‌ 0‐2ന്‌ തോറ്റു.പരിശീലകൻ: ജോക്വിം ലോ. പതിനഞ്ച്‌ വർഷമായി ജർമൻ ടീമിന്റെ അമരത്ത്‌. ഇത്‌ അവസാന ടൂർണമെന്റ്‌. ലോയുടെ കീഴിൽ യൂറോയിൽ മികച്ച പ്രകടനമാണ്‌ ജർമനി നടത്തിയിട്ടുള്ളത്‌. 2018ൽ ഫൈനലിലെത്തിച്ചു. പ്രധാന താരം: തോമസ്‌ മുള്ളർ. രണ്ടര വർഷത്തിനുശേഷമാണ്‌ മുള്ളർ തിരിച്ചെത്തുന്നത്‌. മുപ്പത്തൊന്നുകാരനായ ഈ ബയേൺ മ്യൂണിക്‌ താരം ജർമൻ ടീമിന്റെ പ്രചോദകനാണ്‌. ശ്രദ്ധേയ താരം: കെവിൻ വോളണ്ട്‌. മൊണാകോയിൽ ആദ്യ സീസണൽതന്നെ 18 ഗോളടിച്ചാണ്‌ വോളണ്ടിന്റെ വരവ്‌. കയ്‌ ഹവേർട്ട്‌സിന്റെ സ്ഥാനത്തിന്‌ വെല്ലുവിളി ഉയർത്തും വോളണ്ട്. ആദ്യ മത്സരം: 15ന്‌ ഫ്രാൻസിനോട്‌.

പോർച്ചുഗൽ
യോഗ്യതാ ഘട്ടത്തിൽ 5 ജയം, 2 സമനില, 1 തോൽവി. ടോപ്‌ സ്‌കോറർ: ക്രിസ്‌റ്റ്യാനോ റൊണാൾഡോ (11 ഗോൾ). മികച്ച പ്രകടനം: ചാമ്പ്യൻമാർ (2016). 2016ലെ പ്രകടനം: ചാമ്പ്യൻമാർ. പരിശീലകൻ: ഫെർണാണ്ടോ സാന്റോസ്‌. 2014ലാണ്‌ മുൻ ഗ്രീസ്‌ ദേശീയ ടീം പരിശീലകനായ സാന്റോസ്‌ പോർച്ചുഗലിൽ എത്തുന്നത്‌. 2016ലെ യൂറോയും നേഷൻസ്‌ ലീഗും നേടിക്കൊടുത്തു. പ്രധാന താരം: ക്രിസ്‌റ്റ്യാനോ റൊണാൾഡോ. ഈ യൂറോയിലെ ഏറ്റവും പ്രധാന താരം. ഗോളടയിൽ റെക്കോഡ്‌ ചാർത്തനാണ്‌ ഈ മുപ്പത്താറുകാരൻ ഇറങ്ങുന്നത്‌. യൂറോയിലോ ലോകകപ്പിലോ മികച്ച ഗോളടിക്കാരനാകാൻ കഴിഞ്ഞിട്ടില്ല. ആ കുറവ്‌ തീർക്കാനാണ്‌ റൊണാൾഡോയുടെ ശ്രമം. ശ്രദ്ധേയ താരം: ജോയോ ഫെലിക്‌സ്‌. അത്‌ലറ്റികോ മാഡ്രിഡിന്റെ പ്രധാന മുന്നേറ്റക്കാരൻ. 19‐ാം വയസിൽ പോർച്ചുഗൽ ടീമിൽ അരങ്ങേറ്റം. ആദ്യ മത്സരം: 15ന്‌ ഹംഗറിക്കെതിരെ.

ഫ്രാൻസ്‌
യോഗ്യതാ ഘട്ടത്തിൽ 8 ജയം, 1 സമനില, 1 തോൽവി. ടോപ്‌ സ്‌കോറർ: ഒളിവർ ജിറൂ (6 ഗോൾ). മികച്ച പ്രകടനം: ചാമ്പ്യൻമാർ (1984, 2000). പരിശീലകൻ: ദിദിയർ ദെഷാം.2000ൽ യൂറോ ചാമ്പ്യൻമാരായ ഫ്രാൻസ്‌ ടീമിലെ അംഗം. 2012 മുതൽ ഫ്രാൻസിന്റെ പരിശീലകൻ. 2018ൽ ടീമിനെ ലോക ചാമ്പ്യൻമാരാക്കി. പ്രധാന താരം: കിലിയൻ എംബാപ്പെ. ആദ്യ യൂറോ. ഈ യൂറോയുടെ താരമാകാൻ സാധ്യതയുള്ള കളിക്കാരൻ. ഏത്‌ പ്രതിരോധത്തെയും കീറി മുറിക്കാനുള്ള കരുത്തും വേഗതയുമാണ്‌ എംബാപ്പെയുടെ മുതൽക്കൂട്ട്‌. ശ്രദ്ധേയ താരം: കിങ്‌സലി കൂമാൻ. പരിക്കുകാരണം ലോകകപ്പ്‌ നഷ്ടമായ കൂമാന്‌ ഇത്‌ ആദ്യ പ്രധാന ടൂർണമെന്റാണ്‌. എംബാപ്പെയ്‌ക്കൊപ്പം കൂമാനും ഇറങ്ങിയാൽ  എതിരാളികൾ വിഷമിക്കും.ആദ്യ മത്സരം: 15ന്‌ ജർമനിക്കെതിരെ.

ഹംഗറി
യോഗ്യതാ ഘട്ടത്തിൽ 4 ജയം, 4 തോൽവി. പ്ലേ ഓഫിലൂടെ യോഗ്യത. ടോപ്‌ സ്‌കോറർ: വില്ലി ഒർബാൻ (3 ഗോൾ).മികച്ച പ്രകടനം: മൂന്നാം സ്ഥാനം (1964). 2016ലെ പ്രകടനം: പ്രീ ക്വാർട്ടർ. ബൽജിയത്തോട്‌ 0‐4ന്‌ തോറ്റു.പരിശീലകൻ: മാർകോ റോസി. മുൻ ഇറ്റാലിയൻ പ്രതിരോധ താരം. 2018 മുതൽ ഹംഗറിയുടെ പരിശീലകനായി. പ്രധാന താരം: വില്ലി ഒർബാൻ. ഹംഗറിയുടെ സെന്റർ ബാക്ക്‌. നിർണായക ഘട്ടത്തിൽ ഗോളടിച്ചും ഹംഗറിയെ നയിച്ചു.ശ്രദ്ധേയ താരം: റോളണ്ട്‌ സള്ളി. ഫ്രെയ്‌ബുർഗിന്‌ വേണ്ടി ഈ സീസണിൽ എട്ട്‌ ഗോളടിച്ചു സള്ളി. ആറെണ്ണത്തിന്‌ അവസരവുമൊരുക്കി. ആദ്യ മത്സരം:  15ന്‌ പോർച്ചുഗലിനെതിരെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top