07 June Monday

ലക്ഷ്യം ഒളിമ്പിക്‌സ്‌ യോഗ്യത : കോവിഡ് കാലത്തെ 
അനുഭവങ്ങൾ പങ്കുവച്ച്‌ പി യു ചിത്ര

തയ്യാറാക്കിയത് 
ജിജോ ജോർജ്Updated: Monday Jun 7, 2021


രാജ്യത്തിന്റെ അഭിമാനമായ ദീർഘദൂര 
ഓട്ടക്കാരിയാണ്‌ പി യു ചിത്ര. പാലക്കാട്‌ മുണ്ടൂർ 
ഹയർസെക്കൻഡറി സ്‌കൂളിന്റെ മുറ്റത്തുനിന്ന്  
ചിത്ര ഓടിക്കയറിയത്‌ മലയാളി കായികപ്രേമികളുടെ മനസ്സിലേീക്കുകൂടിയാണ്‌. കോവിഡ് കാലത്തെ 
അനുഭവങ്ങൾ ചിത്ര പങ്കുവയ്‌ക്കുന്നു.

ബംഗളൂരുവിലെ ഇന്ത്യൻ അത്‌ലറ്റിക്‌ ക്യാമ്പിലാണ്‌ ഉള്ളത്‌. ക്യാമ്പിൽ തന്നെ കഴിയുന്നതിനാൽ പരിശീലനം നടത്താൻ ബുദ്ധിമുട്ടില്ല. ടോക്യോ ഒളിമ്പിക്‌സിന്‌ യോഗ്യത നേടാനുള്ള കഠിന പരിശ്രമത്തിലാണ്‌.  കോവിഡ്‌ കാരണം പ്രധാനപ്പെട്ട കുറേ മത്സരങ്ങൾ നഷ്ടമായി. 25 മുതൽ പട്യാലയിൽ ഇന്റർ സ്‌റ്റേറ്റ്‌ സീനിയർ അത്‌ലറ്റിക്‌ മീറ്റ്‌ നടക്കുന്നുണ്ട്‌. ഒളിമ്പിക്‌സിന്‌ യോഗ്യത നേടാനുള്ള അവസാന അവസരമാണ്‌. 1500 മീറ്ററിൽ 4.04 മിനിറ്റാണ്‌ യോഗ്യതാ സമയം. 4.11 ആണ്‌ എന്റെ മികച്ച സമയം. നല്ല മത്സരം ഉണ്ടായാൽ യോഗ്യത നേടാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ. എന്നാൽ ആരൊക്കെ മത്സരിക്കാൻ എത്തുമെന്ന കാര്യം ഉറപ്പില്ല.

ഒന്നാം കോവിഡ്‌ തരംഗത്തിന്റെ കാലത്ത്‌ പട്യാലയിലെ ക്യാമ്പിലായിരുന്നു. അന്ന്‌ രണ്ട്‌ മാസം പൂർണമായും ലോക്ക്‌ഡൗണായി. പരിശീലനം മുടങ്ങി. ഫിറ്റ്‌നസ്‌ നിലനിർത്താനുള്ള വ്യായാമം മുറിയിലായിരുന്നു. പുറത്തിറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. പിന്നെയുള്ള ആശ്വാസം എല്ലാവരും ഒരുമിച്ചിരുന്ന് കഥ പറയുന്നതാണ്. ചിലർ പാചക പരീക്ഷണങ്ങൾ നടത്തും. വി കെ വിസ്‌മയ, വി കെ ശാലിനി, മരീന അടക്കമുള്ള മലയാളി താരങ്ങളെല്ലാം അന്ന്‌ അവിടെയുണ്ടായിരുന്നു.

എട്ട്‌ മാസം മുമ്പാണ്‌ നാട്ടിൽ വന്നത്‌. ഏഴ്‌ മാസമായി ബംഗളൂരുവിലെ ദേശീയ ക്യാമ്പിലാണ്‌. രേണു കോലിയാണ്‌ പരിശീലക. രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട്‌ 4.30 മുതൽ ആറ്‌ വരെയുമാണ്‌ പരിശീലനം. ഇവിടെ ഹോസ്‌റ്റലും ഭക്ഷണവും എല്ലാം സ്‌റ്റേഡിയത്തിനുള്ളിൽ തന്നെയായതിനാൽ മറ്റ്‌ ബുദ്ധിമുട്ടുകളൊന്നുമില്ല.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top