തിരുവനന്തപുരം> വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് കോഴിക്കോട് വിമാനത്താവളത്തിനുള്ള വിലക്ക് പിന്‍വലിക്കുന്നതിനാവശ്യമായ നടപടിയെടുക്കമൈന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് വിമാനത്താവളത്തിന്‍റെ വികസനത്തിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും പി നന്ദകുമാറിന്റെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മ്മാണത്തിനും കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ക്കും ആവശ്യമായ 152.25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് റവന്യൂ വകുപ്പ് നടപടികള്‍ സ്വീകരിച്ചുവരുന്നു.
2020 ആഗസ്റ്റിലുണ്ടായ വിമാന ദുരന്തത്തെതുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അപകട കാരണം കണ്ടെത്തുന്നതിനായി നിയോഗിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ, വലിയ വിമാനമുപയോഗിച്ചുള്ള സര്‍വ്വീസ് പുനരാരംഭിക്കുന്നതില്‍ തീരുമാനമുണ്ടാകൂ.മുഖ്യമന്ത്രി അറിയിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..