COVID 19KeralaLatest NewsNews

കോവിഡ് അനാഥമാക്കിയത് 3627 കുട്ടികളെ: കേരളം മൂന്നാം സ്ഥാനത്ത്, റിപ്പോർട്ട്

കോവിഡിന്റെ വരവ് മൂലം 3627 ത്തിലധികം കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടമായിരിക്കുന്നത്. ഇതുസംബന്ധിച്ച കണക്കുകൾ ബാലാവകാശ കമീഷന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.

ന്യൂഡൽഹി: കോവിഡ് മൂലം രാജ്യത്ത് അനാഥരായത് 3627 കുട്ടികളെന്ന് റിപ്പോർട്ട്. മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളെ കണ്ടെത്താന്‍ അതാത് സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. കോവിഡിന്റെ വരവ് മൂലം 3627 ത്തിലധികം കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടമായിരിക്കുന്നത്. ഇതുസംബന്ധിച്ച കണക്കുകൾ ബാലാവകാശ കമീഷന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.

274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 26176 കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായെന്നും ബാലവാകാശ കമീഷന്‍ വ്യക്തമാക്കി. കേരളത്തലും സമാന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ 65 കുട്ടികളാണ് അനാഥരായതെന്നാണ് കണക്ക്. 1931 കുട്ടികള്‍ക്ക് അച്ഛനമ്മമാരിള്‍ ഒരാളെ നഷ്ടമായി. 2020 ഏപ്രില്‍ 1 മുതല്‍ 2021 ജൂണ്‍ 5 വരെയുള്ള കണക്കാണ് സുപ്രീം കോടതിയില്‍ സമര്‍പിച്ചത്.

Also Read:ഒരു കുഴല്‍ ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും, കുഴല്‍പ്പണ കേസില്‍ ബിജെപിയേയും സിപിഎമ്മിനേയും ട്രോളി പി.കെ.കുഞ്ഞാലിക്കുട്ടി

ഏറ്റവും കൂടുതല്‍ പേര്‍ അനാഥരായത് മധ്യപ്രദേശിലാണ്, 706. ബിഹാറില്‍ 308 കുട്ടികളും ഒഡിഷയില്‍ 241 കുട്ടികളും മഹാരാഷ്ട്രയില്‍ 217 കുട്ടികളും ആന്ധ്രപ്രദേശില്‍ 166 കുട്ടികളും ഛത്തീസ്ഗഡില്‍ 120 കുട്ടികളും അനാഥരായി. രക്ഷിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത് മഹാരാഷ്ട്രയാണ്, 6865 പേർക്കാണ് രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായിരിക്കുന്നത്. ഹരിയാനയില്‍ 2353 കുട്ടികള്‍ക്കും ആന്ധ്രയില്‍ 1923 കുട്ടികള്‍ക്കും ബിഹാറില്‍ 1326 കുട്ടികള്‍ക്കും മധ്യപ്രദേശില്‍ 1311 കുട്ടികള്‍ക്കും രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായി. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കേരളം.

അതേസമയം, ഉപേക്ഷിക്കപ്പെട്ട കുട്ടികളില്‍ 226 പേരും മധ്യപ്രദേശിലാണ്. 11 പേര്‍ ഛത്തീസ്ഗഡിലും കേരളത്തിലും കര്‍ണാടകത്തിലും ആറ് പേര്‍ വീതവും മണിപ്പൂരില്‍ മൂന്ന് കുട്ടികളെയും മഹാരാഷ്ട്രയില്‍ രണ്ട് കുട്ടികളെയും ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ കുട്ടികളും ഉപേക്ഷിക്കപ്പെട്ടെന്നും കണക്ക് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button