Latest NewsNewsCrime

ആളൊഴിഞ്ഞ ഫ്‌ളാറ്റിൽ എത്തിച്ചു കെണിയിലാക്കി: വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കിയ സംഘം പിടിയിൽ

ഇയാളുടെ കാറിന്റെ താക്കോലും മൊബൈല്‍ ഫോണും 25,000 രൂപയും ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു

നോയിഡ: ഇരുപത്തിയഞ്ചുകാരനായ വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത സംഘം അറസ്റ്റിൽ. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റിലായി. ആറ് മാസങ്ങള്‍ക്ക് മുന്‍പ് മാളിൽ വച്ച് പരിചിതയായ യുവതിയും സുഹൃത്തുക്കളും ചേർന്നാണ് ഇയാളെ കെണിയിൽ വീഴ്ത്തിയത്.

ഫോണിലൂടെ സൗഹൃദത്തിലായ ഇയാളെ ജൂണ്‍ മൂന്നിന് ആളൊഴിഞ്ഞ ഫ്‌ലാറ്റിലെത്തിച്ചു. അവിടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. മുന്നുപേരും ബിയര്‍ കുടിച്ച്‌ പരസ്പരം അടുത്ത് ഇടപഴകുകയും ചെയ്തു. അതിനിടെ മുറിയിലെത്തിയ മറ്റ് മൂന്ന് പ്രതികള്‍ വാര്‍ത്താഅവതാരകന്‍ യുവതികള്‍ക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങളും വീഡിയോയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

read also: വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി

കൂടാതെ ഇയാളുടെ കാറിന്റെ താക്കോലും മൊബൈല്‍ ഫോണും 25,000 രൂപയും ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു. കൂടാതെ ഫോണും താക്കോലും വിട്ടുനല്‍കാന്‍ 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് വാര്‍ത്താ അവതാരകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button