
അങ്കമാലി : സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടകളിലൊന്നാണ് ഇന്നലെ കറുകുറ്റിയില്‍ നടന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികൾ വില വരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേരെ എറണാകുളം റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also : നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഡീകമ്മീഷന്‍ ചെയ്തു
ചേര്‍ത്തല വാരനാട്ട് വടക്കേവിള ശിവപ്രസാദ് (ശ്യാം 29), തളിപ്പറപ്പ് മന്ന സി.കെ ഹൗസില്‍ ആബിദ് (33) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രണ്ടു കിലോയോളം എം.ഡി.എം.എ മയക്കുമരുന്ന് ആണ് ഇവരില്‍ നിന്ന് പിടികൂടിയത് .
ചെന്നെയില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനയ്ക്കായി കൊണ്ടുവന്നതാണിത്. എസ്.പി കാര്‍ത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. എ.ഡി.എസ്.പി എസ്. മധുസൂദനന്‍, ഡി.വൈ.എസ്.പിമാരായ അശ്വകുമാര്‍, ടി.എസ്. സിനോജ്, എസ്.ഐ കെ. അജിത്ത്, ഡാന്‍സാഫ് എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷണത്തിനുണ്ടായിരുന്നത്.
Post Your Comments