07 June Monday

യുവാവിനെ വെടിവെച്ചുകൊന്നു: മണിപ്പൂരില്‍ ആസാം റൈഫിള്‍സിന്റെ ക്യാമ്പിലെ വാഹനത്തിന് ജനക്കൂട്ടം തീയിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jun 6, 2021

ഇംഫാല്‍> മണിപ്പൂരില്‍ ആസാം റൈഫിള്‍സിന്റെ ക്യാമ്പിലെ വാഹനത്തിന് ജനക്കൂട്ടം തീയിട്ടു.പ്രദേശവാസിയായ യുവാവിനെ സുരക്ഷ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയാണ് അക്രമാസക്തരായ ജനക്കൂട്ടം ക്യാമ്പിലേക്ക് ഇരച്ചെത്തിയത്.

മംഗ്‌ബോയിലാല്‍ ലുവം(29) ആണ് മരിച്ചത്. കാംഗ്‌പോക്പി ജില്ലയിലെ ചല്‍വ ഗ്രാമത്തിലാണ് സംഭവം.ഇദ്ദേഹത്തിന്റെ മൃതദേഹം ഇംഫാലിലെ ആശുപത്രിയിലേക്കു മാറ്റി.

സംഭവത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആസാം റൈഫിള്‍സ് ഇതുവരെയും ഔദ്യോഗീക പ്രതികരണം നടത്തിയിട്ടില്ല. ബംഗ്ലാബുംഗിലുള്ള 44-ാം ആസാം റൈഫിള്‍സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top