
കൊച്ചി: ഇന്ന് ബി.ജെ.പിയുടെ കോര്‍ കമ്മറ്റി യോഗം ചേരാനിരിക്കെ പോലീസിന്റെ ഇടപെടല്‍. ഹോട്ടലുകളില്‍ യോഗം ചേരുന്നത് കോവിഡ്-19 പ്രൊട്ടോക്കോൾ ലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഹോട്ടലിലെത്തി നോട്ടീസ് നല്‍കി. മറ്റ് സംഘടനകളും ഇത്തരത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് യോഗം നടത്താന്‍ മറ്റ് വഴികളും പോലീസ് ആലോചിക്കുന്നുണ്ട്.
Read Also: ടിബറ്റില്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്: പിടി തോമസ്
എന്നാൽ നേരത്തെ ഓണ്‍ലൈനായി കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും കൊടകര കുഴല്‍പണക്കേസിനെക്കുറിച്ചും കോര്‍കമ്മിറ്റി യോഗത്തില്‍ ചർച്ചചെയ്യാനിരിക്കവെയാണ് പോലീസിന്റെ നീക്കം. കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോര്‍കമ്മിറ്റി യോഗം വിളിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. ഡല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ സംസ്ഥാന യോഗം നടക്കുകയാണ്.
Post Your Comments