Latest NewsNewsIndia

രാജ്യം പോരാടുന്നത് കോവിഡിനെതിരെയല്ല, ട്വിറ്ററിന്റെ വെറുമൊരു ബ്ലൂ ടിക്കിനു വേണ്ടി: കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം പോരാടുന്നത് കോവിഡിനെതിരെയല്ല, ട്വിറ്ററിന്റെ വെറുമൊരു ബ്ലൂ ടിക്കിനു വേണ്ടിയെന്ന് കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്. രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമത്തിനിടയിലും കേന്ദ്ര സര്‍ക്കാര്‍ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിനുവേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിലായതിനാല്‍ വാക്‌സിന്‍ ആവശ്യമുള്ളവര്‍ സ്വയം പര്യപ്തരാവേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.

Read Also : ശിവക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം; ശിവലിംഗം വലിച്ചെറിഞ്ഞ നിലയില്‍

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ ബ്ലൂടിക്ക് വെരിഫിക്കേഷന്‍ ഒഴിവാക്കിയത് വിവാദമായിരുന്നു. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളില്‍ ട്വിറ്ററിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ് ട്വിറ്റര്‍ നീല വെരിഫിക്കേഷന്‍ ബാഡ്ജ് നല്‍കുന്നത്.

എന്നാല്‍ ജനുവരി 22 ന് നിലവില്‍ വന്ന ട്വിറ്ററിന്റെ പുതിയ വെരിഫിക്കേഷന്‍ പോളിസി അനുസരിച്ച് ആറ് മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരുന്നാലോ, അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അപൂര്‍ണമാണെങ്കിലോ ആ അക്കൗണ്ടിന്റെ വേരിഫിക്കേഷന്‍ നഷ്ടമാവുകയും ബ്ലൂടിക്ക് അപ്രത്യക്ഷമാവുകയും ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button