
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റെടുത്ത മമതാ ബാനര്‍ജിയുടെ ആദ്യനീക്കം തന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായ സുവേന്ദു അധികാരിക്കെതിരെ . തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു സുവേന്ദു തൃണമൂല്‍ വിട്ട് ബി.ജെ.പിയിലേയ്ക്ക് ചേക്കേറിയത്. ഇതോടെ തന്റെ ഏറ്റവും വലിയ ശത്രുവായി മാറിയ സുവേന്ദുവിനെതിരെ നടപടി കടുപ്പിക്കുകയാണ് മമത.
Read Also :ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിൽ: പി.കെ കുഞ്ഞാലിക്കുട്ടി
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് സുവേന്ദുവിനെതിരെ രത്‌നദീപ് മന്ന എന്നയാള്‍ പരാതി നല്‍കിയിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുവേന്ദുവിനെതിരെ പൊലീസിനോട് കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് മമത. സുവേന്ദുവിന്റെ സഹോദരനെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പ്രധാനമന്ത്രിയുടെ യോഗത്തില്‍ നിന്ന് മമത വിട്ടുനിന്നതിന് സുവേന്ദു രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് തിരിച്ചടി കൂടിയാണ് മമത നല്‍കിയിരിക്കുന്നത്.
കാന്തി മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്ന് ദുരിതാശ്വാസ ഉപകരണങ്ങള്‍ അധികാരി സഹോദരങ്ങള്‍ മോഷ്ടിച്ചെന്നാണ് പരാതി. കാന്തി മുനിസിപ്പല്‍ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗമാണ് രത്നദീപ്. ഗുരുതരമായ ആരോപണങ്ങളാണ് സുവേന്ദുവിനും സഹോദരന്‍ സൗമേന്ദുവിനെതിരെയും ഉന്നയിക്കപ്പെട്ടിരിക്കുന്നത്. മെയ് 29ന് സുവേന്ദുവിന്റെയും സഹോദരന്റെയും നിര്‍ദേശപ്രകാരം ലക്ഷകണക്കിന് രൂപയുടെ വില വരുന്ന ദുരിതാശ്വാസ ഉപകരണങ്ങള്‍ മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്ന് മോഷ്ടിച്ച് കൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്.
Post Your Comments