Latest NewsNewsInternational

ബലൂചിസ്ഥാനെ ലക്ഷ്യംവെച്ച് താലിബാന്‍ ഭീകരര്‍

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലഘട്ടത്തിലും ഭീകരാക്രമണം ശക്തമായിരുന്നു.

ഇസ്ലാമാബാദ്: പാക് താലിബാന്‍ ശക്തമാകുന്നു. അഫ്ഗാന്‍- പാകിസ്ഥാൻ അതിര്‍ത്തി മേഖലകളിലെ സ്വാധീനം ബലൂചിസ്ഥാനിലേക്ക് വ്യാപിപ്പിക്കാനാണ് താലിബാന്റെ തീരുമാനം. അമേരിക്കയുടേയും സഖ്യസേനകളുടേയും പിന്മാറ്റം തീരുമാനമായതോടെയാണ് താലിബാന്‍ ബലൂചിസ്ഥാനെ ലക്ഷ്യം വയ്ക്കുന്നത് . നിലവില്‍ ബലൂചില്‍ താലിബാന്‍ ഭീകരര്‍ പാക് സൈനികരുമായി ചേര്‍ന്ന് അക്രമം തുടരുകയാണ്.

Read Also: നരേന്ദ്രമോദി കാര്യപ്രാപ്തിയുള്ള ശക്തനായ നേതാവ്, ചൈനയുമായുള്ള തര്‍ക്കത്തില്‍ പ്രതികരിച്ച് റഷ്യന്‍ പ്രസിഡന്റ്

എന്നാൽ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അഫ്ഗാനിലെ താലിബാന്‍ ഗ്രൂപ്പുമായി അകല്‍ച്ച പാലിക്കാനാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ തീരുമാനം. പാകിസ്താന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന താലിബാന്‍ വിഭാഗങ്ങളെ ഉപയോഗിച്ച്‌ ഭരണകൂട വിരുദ്ധവികാരം അടിച്ചമര്‍ത്താനും അസ്വസ്ഥത സൃഷ്ടിക്കാനുമാണ് പാക്‌സൈന്യത്തിന്റെ നീക്കം. അൽഖ്വായ്‌ദയും താലിബാനും സംയുക്തമായി നയിക്കുന്ന ‌തെഹ്‌രീക് ഇ താലിബാനെന്ന സംഘമാണ് പാകിസ്ഥാനിലുള്ളത്. അതേസമയം ബലൂച് മേഖലകളിലെ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച്‌ നിരന്തരം ഉയരുന്ന പ്രദേശവാസികളുടെ പരാതികളിൽ മൗനം പാലിച്ചിരിക്കുകയാണ് ഭരണകൂടം. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലഘട്ടത്തിലും ഭീകരാക്രമണം ശക്തമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button