KeralaLatest NewsNews

പോലീസ് നോട്ടീസ് നൽകി: ബിജെപി കോർ കമ്മിറ്റി യോഗ സ്ഥലം മാറ്റി

ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുക

കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗവേദി മാറ്റി. പോലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് യോഗസ്ഥലം മാറ്റാൻ തീരുമാനിച്ചത്. ആദ്യം യോഗം നടത്താൻ നിശ്ചയിച്ചിരുന്ന ഹോട്ടലിൽ ലോക്ക് ഡൗൺ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് യോഗസ്ഥലം മാറ്റിയത്.

Read Also: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പണം നൽകിയെന്ന വെളിപ്പെടുത്തൽ: കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി പോലീസ്

ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുക. കോർ കമ്മിറ്റി യോഗം നടക്കുന്ന വേദി മാറ്റിയതായി ബിജെപി നേതാക്കളാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടലിൽ യോഗനടപടികൾ നടത്താൻ അനുവദിക്കില്ലെന്ന് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഹോട്ടൽ തുറക്കാനോ പ്രവർത്തിക്കാനോ പാടില്ലെന്നായിരുന്നു പോലീസിന്റെ നിർദേശം. ഈ സാഹചര്യത്തിലാണ് യോഗവേദി മാറ്റാൻ നേതാക്കൾ തീരുമാനിച്ചത്. സംസ്ഥാനത്തെ വിവിധ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

Read Also: ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിൽ: പി.കെ കുഞ്ഞാലിക്കുട്ടി

shortlink

Related Articles

Post Your Comments


Back to top button