
ആലപ്പുഴ: ജയിൽമോചിതരാകുന്ന വിദേശികൾക്കായി സംസ്ഥാന സർക്കാർ കരുതൽകേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോർട്ടിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദിപ് വാചസ്പതി. അനധികൃതമായി രാജ്യത്തുപ്രവേശിക്കുന്ന വിദേശികളേയും ജയിൽമോചിതരാകുന്ന വിദേശികളേയും പാർപ്പിക്കുന്നതിനായി സംസ്ഥാനത്ത് കരുതൽ വാസകേന്ദ്രം (ഡിറ്റൻഷൻ സെന്റർ) വരുന്നുവെന്ന റിപ്പോർട്ടാണ് പരിഹാസരൂപേണ വാചസ്പതി തന്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത്.
‘സത്യം പറയട്ടെ, ഫാസിസ്റ്റ് മോദിയുടെ തിട്ടൂരം ഖേരളത്തിൽ ചെലവാകില്ല എന്ന് പറഞ്ഞത് മറന്ന് പോയി’- സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും ഡിറ്റൻഷൻ കേന്ദ്രം തുറക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതേസമയം, കരുതൽ വാസകേന്ദ്രമെന്ന ‘ചെല്ലപ്പേരിട്ട്’ സംഭവത്തെ മുക്കിക്കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്.
Also Read:പിടിതരാതെ കോവിഡ്: എച്ച്‌ഐവി ബാധിതയായ യുവതിയില്‍ കണ്ടെത്തിയത് 32 വകഭേദങ്ങള്‍
പരമാവധി 10 പേരെ താമസിപ്പിക്കാൻ ആവശ്യമായ സൗകര്യമായിരിക്കും ഇവിടെ ഒരുക്കുക. ശേഷം അംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ആലോചിക്കും. തിരുവനന്തപുരത്തോ തൃശൂരോ ആകും ഇതിനായി കേന്ദ്രം പണിയുക എന്നാണു മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ജയിൽവകുപ്പ് തൃശ്ശൂരിൽ താത്കാലിക കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രണ്ടു നൈജീരിയക്കാർ ഉൾപ്പെടെ മൂന്നുപേരിവിടെയുണ്ട്. വിവിധ ജയിലുകളിൽ നാലു വിദേശികൾക്കൂടി ശിക്ഷ പൂർത്തിയാക്കിയിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ നിർദേശാനുസരണം കരുതൽ വാസകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികൾ സംസ്ഥാനത്തു നേരത്തേ ആരംഭിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് തുടരുന്നവരെ രാജ്യം വിടുന്നത് വരെ താമസിപ്പിക്കാൻ ഡിറ്റൻഷൻ സെന്റർ സ്ഥാപിക്കണമെന്നു നേരത്തെ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാസകേന്ദ്രം പണിയുന്നത്.
Post Your Comments