
പൂനെ: ഒന്നേകാൽ കോടിരൂപയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ ക്രമക്കേട് നടത്തിയ എട്ട് റെയിൽവെ പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ വർഷമാണ് 1.20 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പൊലീസ് പിടികൂടിയത്. ഈ കേസ് പിന്നീട് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറുകയുണ്ടായി. എന്നാൽ തുടരന്വേഷണത്തിൽ പൊലീസ് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തുകയുണ്ടായി. പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കാനായി മനഃപൂർവ്വം ഉണ്ടാക്കിയ ക്രമക്കേടാണെന്ന് വിലയിരുത്തിയാണ് എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. എന്നാൽ സസ്പെൻഷനിലായവരുടെ പേരുകൾ പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല.
Post Your Comments