
കൊച്ചി : ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്, കൊടകര കുഴല്‍പ്പണ വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണ് യോഗം.
Read Also : കോടികൾ വില വരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ
ലോക്ക് ഡൗണിന് ശേഷം യോഗം മതിയെന്നായിരുന്നു തീരുമാനമെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റുകയായിരുന്നു. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസമന്വയം ഉണ്ടാക്കുകയാണ് കോര്‍കമ്മിറ്റിയുടെ ലക്ഷ്യം.
എന്നാല്‍ കൊടകര കുഴല്‍പ്പണക്കേസും, തെരെഞ്ഞെടുപ്പില്‍ സാമ്പത്തികം കൈകാര്യം ചെയ്ത രീതിയും, സ്ഥാനാര്‍ത്ഥി നിര്‍ണയവും, തെരഞ്ഞെടുപ്പ് ഏകോപനത്തിലെ വീഴ്ചയും ഉയര്‍ത്തി ഔദ്യോഗിക വിഭാഗത്തിനെതിരെ കേന്ദ്ര ഇടപെടല്‍ ഉറപ്പിക്കാന്‍ മറുവിഭാഗവും തയ്യാറെടുത്തിട്ടുണ്ട്. സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിക്കണം എന്ന നിലപാട് ആര്‍എസ്എസും സ്വീകരിച്ചിട്ടുണ്ട്.
Post Your Comments