
കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തനിനിറം പുറത്തുവരുന്നു. ഹിന്ദു വിരുദ്ധത പരസ്യമാക്കി വിവാദത്തിലായ നടി സായോനി ഘോഷിന് സുപ്രധാന ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായാണ് സായോനിയെ തൃണമൂല്‍ നിയമിച്ചത്.
‘എന്റെ കരിയറില്‍ ആദ്യമായാണ് തിരക്കഥ പോലും വായിച്ചുനോക്കാതെ സിനിമ വേണ്ടെന്ന് വെയ്ക്കുന്നത്. രണ്ട് സിനിമകളാണ് അത്തരത്തില്‍ ഞാന്‍ ഉപേക്ഷിച്ചത്. അഭിനയം എന്റെ രക്തത്തില്‍ ഉള്ളതിനാല്‍ തിരസ്‌കരിക്കാന്‍ കഴിയാത്ത ഓഫര്‍ ലഭിച്ചാല്‍ തീര്‍ച്ചയായും സ്വീകരിക്കുക തന്നെ ചെയ്യും. എന്നാല്‍, ഇപ്പോള്‍ എന്റെ ശ്രദ്ധ രാഷ്ട്രീയത്തിലാണ്. രാഷ്ട്രീയത്തിനും മമത ബാനര്‍ജിയ്ക്കും വേണ്ടി ഞാന്‍ എന്റെ കഴിവിന്റെ 120 ശതമാനവും നല്‍കും’- സായോനി ഘോഷ് പ്രതികരിച്ചു.
അതേസമയം, 2015ല്‍ സായോനി ഘോഷ് ട്വീറ്റ് ചെയ്തിരുന്ന ഒരു ചിത്രം അടുത്തിടെ വലിയ വിവാദമായിരുന്നു. ഒരു സ്ത്രീ ശിവലിംഗത്തില്‍ ഗര്‍ഭനിരോധന ഉറ ഇടുന്ന ഗ്രാഫിക് ചിത്രമാണ് സായോനി ഘോഷിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്യപ്പെട്ടത്. ശിവരാത്രി ആഘോഷങ്ങള്‍ നടക്കവെയായിരുന്നു ട്വീറ്റ് പുറത്തുവന്നത്. എന്നാല്‍ ആ ചിത്രം ആരോ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് നടി മറ്റൊരു ട്വീറ്റിലൂടെ അറിയിക്കുകയും ചെയ്തു. സായോനി പിന്നീട് ഇതിന് മാപ്പ് പറയുകയും ചെയ്തിരുന്നു.
Post Your Comments