06 June Sunday

വാക്സിനേഷൻ: ഒരുകോടി കടന്ന്‌ ‌കേരളം; കേന്ദ്രം നൽകിയത്‌ 95.29 ലക്ഷം ഡോസ്‌

സ്വന്തം ലേഖികUpdated: Sunday Jun 6, 2021

തിരുവനന്തപുരം > കോവിഡ്‌ വാക്സിനേഷൻ തുടങ്ങി നാലുമാസംകൊണ്ട്‌ ഒരു കോടി ഡോസ്‌ വിതരണംചെയ്ത്‌ കേരളം. ശനിയാഴ്ച ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 1,01,41,462 ഡോസാണ്‌ വിതരണംചെയ്‌തത്‌. 79,91,529 പേർ ആദ്യത്തേതും 21,49,933 പേർ രണ്ടാം ഡോസും സ്വീകരിച്ചു‌. ജനുവരി പതിനാറിനാണ്‌ വാക്സിനേഷൻ ആരംഭിച്ചത്‌. ആരോഗ്യപ്രവർത്തകർക്കും അറുപത്‌ വയസ്സ്‌ കഴിഞ്ഞവർക്കുമായിരുന്നു നിലവിൽ 18 വയസ്സുവരെയുള്ളവർക്ക്‌ വാക്സിൻ നൽകുന്നു.

അതിവേഗം ഈ നേട്ടം കൊയ്തതിനു പിന്നിൽ സർക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവർത്തകരുടെ ആത്മാർഥതയുമാണെന്ന്‌‌ മന്ത്രി വീണ ജോർജ്‌ പറഞ്ഞു.

ഒരുതുള്ളിപോലും പാഴാക്കാതെ കുത്തിവയ്‌പെടുത്ത ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top