
ന്യൂഡല്‍ഹി: വാക്സിന്‍ വിതരണം സംബന്ധിച്ച് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രാലയം.
വാക്‌സിന്‍ വിതരണത്തിലെ അസമത്വമെന്ന വാര്‍ത്തകള്‍ കൃത്യതയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് കേന്ദ്രം അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ പോയി പണം നല്‍കി വാക്‌സിനെടുക്കുന്നവര്‍ ഉള്ളതിനാല്‍ 25 ശതമാനം വാക്‌സിന്‍ സ്വകാര്യ മേഖലയ്ക്ക് നീക്കിവെക്കുന്നതിലൂടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്കും സമ്മര്‍ദ്ദവും ലഘൂകരിക്കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു. സ്വകാര്യമേഖലയ്ക്കും കേന്ദ്രത്തിനും വലിയ പങ്ക് നല്‍കുന്നതാണ് വാക്‌സിന്‍ നയം. വാക്‌സിന്‍ വിതരണത്തിലെ അസമത്വമെന്ന വാര്‍ത്ത പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
Read Also : ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ
മെട്രോ നഗരങ്ങളിലെ ആശുപത്രികളില്‍ മാത്രമായിരിക്കില്ല വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്നും ചെറിയ നഗരങ്ങളിലും വാക്‌സിനുകള്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ മേഖലയ്ക്ക് 25 ശതമാനം വാക്സിന്‍ നല്‍കുക എന്ന ഉദാരവത്കരിച്ച വാക്‌സിന്‍ നയം ഏപ്രിലിലാണ് കേന്ദ്രം പ്രഖ്യാപിക്കുന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും മെയ് ഒന്നുമുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം
Post Your Comments