
ഡല്‍ഹി: പ്രവര്‍ത്തകര്‍ക്ക് ആരോഗ്യരംഗത്ത് അത്യാവശ്യ സേവനങ്ങളില്‍ പരിശീലനം നല്‍കാന്‍ ഒരുങ്ങി ബി.ജെ.പി. ഒരുലക്ഷത്തോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളിൽ മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ ചെയ്യുന്നതിനുമുളള പരിശീലനം നല്‍കുന്നതിനാണ് ബി.ജെ.പി തീരുമാനം.
കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ പ്രവർത്തകർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടേയും അവലോകനത്തിന് ശേഷമാണ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനവും, കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ നടത്തിയ പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടിയുടെ പ്രസിഡന്റുമാരുടേയും, ജനറല്‍ സെക്രട്ടറിമാരുടേയും യോഗം ബി.ജെ.പി അധ്യക്ഷന്‍ ജെ.പി.നദ്ദ വിളിച്ചിരുന്നു.
Post Your Comments