
ന്യൂഡൽഹി : ലോകത്ത് ഇതുവരെ നിര്‍മ്മിക്കപ്പെട്ട കോവിഡ് വാക്‌സിന്‍ ഡോസുകളില്‍ 60 ശതമാനവും കുത്തിവെച്ചത് ഇന്ത്യക്കാരും ചൈനക്കാരും അമേരിക്കക്കാരുമാണെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമമെന്ന് മുറവിളി കൂട്ടുന്നവരുടെ വായടപ്പിക്കുന്നതാണ് പുതിയ കണക്കുകള്‍.
ലോകത്താകെ ഇതുവരെ നിര്‍മ്മിക്കപ്പെട്ടത് 200 കോടി വാക്‌സിന്‍ ഡോസുകള്‍ മാത്രമാണ്. ഇതില്‍ 70.5 കോടി ഡോസുകള്‍ കുത്തിവെപ്പിലൂടെ ചൈനക്കാര്‍ സ്വീകരിച്ചപ്പോള്‍, അമേരിക്കക്കാര്‍ 29.7 കോടി ഡോസുകളും ഇന്ത്യക്കാര്‍ 21.6 കോടിയും സ്വീകരിച്ചു. ബ്രസീലുകാര്‍ വെറും 6.8 കോടി ഡോസ് സ്വീകരിച്ചപ്പോള്‍ ജര്‍മ്മന്‍കാര്‍ വെറും 5.3 കോടി വാക്‌സിന്‍ ഡോസുകളാണ് സ്വീകരിച്ചത്.
ഇതുപോലെ തന്നെയാണ് കോവിഡ് മൂലമുള്ള പ്രതിസന്ധിയും. അമേരിക്ക പോലുള്ള വന്‍കിട, വികസിത രാഷ്ട്രങ്ങള്‍ പോലും കോവിഡ് ദുരന്തത്തിന് മുന്‍പില്‍ അടിപതറുമ്പോൾ ഇന്ത്യയെപ്പോലെ ഒരു വികസ്വരരാഷ്ടം അപ്രതീക്ഷിതമായ രണ്ടാം തരംഗത്തില്‍ തിരിച്ചടി നേരിട്ടപ്പോള്‍ അതിനെ ലോകമാധ്യമങ്ങളുടെ മുന്നില്‍ പര്‍വ്വതീകരിച്ച് അവതരിപ്പിക്കാനാണ് ഇപ്പോഴും കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്.
Post Your Comments