
അഞ്ജു പാർവതി പ്രഭീഷ്
ഇരുപതു വർക്ഷത്തോളമായി കലാവേദിയിൽ നിറഞ്ഞു നില്ക്കുന്ന ഒരു കലാകാരിയാണ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവു തെളിയിച്ച , ഇന്നും തെളിയിച്ചുക്കൊണ്ടിരിക്കുന്ന താരമാണ്. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഈ യുവതി പിന്നീട് ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ ചെയ്തു സ്വന്തമായി പേര് അടയാളപ്പെടുത്തിയ കലാകാരിയാണ്. പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ കഴിഞ്ഞ ഇവർ കുട്ടിപ്പട്ടാളത്തിലൂടെ കേരളത്തിലെ കൊച്ചുകുട്ടികളുടെ ഉറ്റ കൂട്ടുകാരിയായി മാറിയ ഒന്നാം തരം കലാകാരിയാണ്.
Also Read:കുഴൽപ്പണക്കേസിൽ അന്വേഷണം മകനിലേക്ക് എത്തില്ല, മാധ്യമങ്ങൾ നൽകുന്നത് വ്യാജ വാർത്തകൾ: കെ സുരേന്ദ്രന്‍
ഇത്രയും ആമുഖം ഇവിടെപ്പറഞ്ഞത് അവർക്കായി ഒരു പി.ആർ വർക്ക് നടത്താനല്ല. മറിച്ച് ഇത്രമേൽ കേരളത്തിലെ കലാ മേഖലയിൽ കഴിവുതെളിയിച്ച ഒരു സ്ത്രീയായിട്ടു കൂടി സുബി സുരേഷ് എന്ന കലാകാരിക്ക് ഒരൊറ്റ ക്യാപ്ഷന്റെ പേരിൽ താനിട്ട ഒരു പോസ്റ്റ് പിൻവലിക്കേണ്ടി വന്ന ഗതികേട് കണ്ടിട്ട് ചിലത് പറയാനാണ്. കൈരളി ചാനലിൽ അവർ അവതരിപ്പിക്കുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിന്റെ ഭാഗമായ ക്യാരക്ടർ ഫോട്ടോയിട്ട സുബി അതിനു ഒരൊറ്റ വാക്ക് ക്യാപ്ഷനായിട്ട് ഇട്ടു. “ഫെമിനിസ്റ്റ് “എന്ന ഒരൊറ്റ ക്യാപ്ഷന്റെ പേരിൽ പിന്നെ അവർക്ക് നേരെ നടന്ന വിമർശനങ്ങൾ കാണിച്ചു തരുന്നുണ്ട് അഭിനവകേരളത്തിൽ ആശയസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നല്കപ്പെട്ടിട്ടുള്ള ഫാസിസ്റ്റ് മുഖമുദ്ര. ഇടതു സൈബറിടങ്ങളിൽ തുറന്നെഴുത്തെന്ന പേരിൽ എത്രമേൽ ടോക്സിക്കായ എന്തിനും പേര് ഒന്നാണ് – നിലപാട്. എത്രയോ ടോക്സിക്കായ വിഷയങ്ങൾക്ക് പിന്തുണയുമായി വന്ന അതേ ടീമുകളാണ് ഇന്ന് വെറും ഒരു വാക്ക് ക്യാപ്ഷൻ മാത്രമുള്ള ( അതും അവരുടെ ചിത്രം സഹിതം) പോസ്റ്റ് ഇട്ട കലാകാരിക്കെതിരെ വാളും പരിചയുമെടുത്ത് ഉറഞ്ഞു തുള്ളിയത്.
കൗൺസിലിങ്ങ് എന്ന വ്യാജേന ഏറ്റവും ടോക്സിക് ആയതും അബദ്ധജഡിലവുമായ ലൈംഗികത സമൂഹത്തിലേയ്ക്ക് ഇഞ്ചെക്ട് ചെയ്യുന്ന പലരും എല്ലാത്തിനും മറയായി ഫെമിനിസത്തെയും കമ്മ്യൂണിസത്തെയും ഒരു പോലെ ഉപയോഗിക്കുന്നുണ്ട്. സ്വന്തം പൊളിറ്റിക്കൽ interest നോക്കി ചിലതിനെ പൊലിപ്പിക്കുകയും ചിലതിനെ പാടേ അവഗണിക്കുകയും ചെയ്യുന്ന narcissistic attitude ഈ പുരോഗമന ഇരവാദത്തിന്റെ നേർക്കാഴ്ചയാണ്. ഇവിടെ ഈ കേരളത്തിൽ ആശയസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഒരു കൂട്ടരുടെ മാത്രം പ്രിവിലേജാണ്. ആ പ്രിവിലേജ് ഉള്ളവർക്ക് എന്തും ഏതും പറയാം ചെയ്യാം. ഒരു വിശ്വാസ സമൂഹത്തിന്റെ ആരാധനാ മൂർത്തിയായ ശ്രീ. അയ്യപ്പനെ ഇവിടുത്തെ സോ കോൾഡ് ഫേക്ക് ഫെമിനിസ്റ്റുകൾ എത്രയോ മ്ലേച്ഛമായി ചിത്രീകരിച്ചപ്പോഴൊക്കെ, അപഹസിച്ചപ്പോഴൊക്കെ അത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പറ്റിലെഴുതി ടാലി ചെയ്തവരൊക്കെയാണ് ഇപ്പോൾ ഫെമിനിസ്റ്റ് എന്ന ക്യാപ്ഷൻ കൊടുത്ത് സുബി സ്വന്തം ചിത്രം പോസ്റ്റ് ചെയ്തപ്പോൾ അതിനെതിരെ വാളോങ്ങിയത്.
ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിനൊപ്പമോ ഓരം ചേർന്നോ നടക്കുന്നവർക്ക് മാത്രം കല്പിച്ചരുളി കൊടുത്തിരിക്കുന്ന വരമാണ് നിലവിൽ ആശയ-അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യം. ഫെമിനിസ്റ്റ് എന്ന വാക്കിനെ ട്രോളിയാൽ പുരോഗമന – ബുദ്ധിജീവികൾക്ക് പൊള്ളുകയും ഇടതുപക്ഷസഹയാത്രികളല്ലാത്ത ഏതെങ്കിലുമൊരാൾ തന്റെ രാഷ്ട്രീയമോ വിശ്വാസമോ ഉറക്കെ പറഞ്ഞാൽ അവർക്ക് നല്കപ്പെടുന്ന കുലസ്ത്രീ പട്ടത്തെ കയ്യടിക്കുകയും ചെയ്യുന്ന 916 പ്രബുദ്ധതയുടെ പേരാണ് കേരളം. നിലവിൽ മലയാളസിനിമാരംഗത്ത് യഥാർത്ഥ ഫെമിനിസ്റ്റായ ചിലരേ ഉള്ളൂ. അത് സെലക്ടീവ് പ്രീണനവും പ്രതികരണവും നടത്തുന്ന റിമയോ പാർവ്വതിയോ ഒന്നുമല്ല. മറിച്ച് തീക്ഷ്ണമായ അനുഭവങ്ങളുടെ തീച്ചൂളകളെ പതറാതെ നേരിട്ട , പതിനാലു വർഷത്തെ ഇടവേളകൾക്കു ശേഷവും വൻ തിരിച്ചുവരവ് നടത്തി സിനിമാ പൊതുബോധത്തെ അമ്പരപ്പിച്ച മഞ്‌ജു വാര്യരാണ്. പൊതുവില്‍ പുരുഷാധിപത്യത്തിന് കീഴ്‌പ്പെട്ടിരിക്കുന്ന സിനിമ മേഖലയില്‍ ഒരു സ്ത്രീ ഇത്രയും ശക്തയായി നില നില്‍ക്കുക എന്നു പറയുന്നത് തന്നെയാണ് റിയൽ ഫെമിനിസം. പിന്നെ ഫെമിനിസം എന്ന ക്യാപ്ഷൻ കൊടുത്ത് സ്വന്തം ചിത്രമിട്ട സുബിയും റിയൽ ഫെമിനിസ്റ്റാണ്. അത് ഒരു പക്ഷേ സുബി തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ കൂടി. പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തു ഇരുപതോളം വർഷം ആരുടെയും സഹായമില്ലാതെ പിടിച്ചു നിന്ന സുബിക്ക് ഫെമിനിസ്റ്റ് എന്ന വാക്ക് അലങ്കാരമാകും. കുറെയേറെ ഫേക്ക് പുരോഗമനവാദികളുടെ വിമർശനങ്ങളാകുന്ന intellectual masturbation കാരണം ഇട്ട പോസ്റ്റ് പിൻവലിച്ച നടപടിയോട് അങ്ങേയറ്റം വിയോജിച്ചുകൊണ്ട് തന്നെ പറയട്ടെ സുബി എന്ന കലാകാരിയോട് എന്നും നിറഞ്ഞ ഇഷ്ടം മാത്രം. You’re braver than you believe, and stronger than you seem, and smarter than you think.” Believe in yourself.
Post Your Comments